2025ലും ചെരിപ്പ് വാങ്ങാനാകാതെ ഗ്രാമവാസികള്‍, കണ്ണുനിറഞ്ഞ് പവന്‍ കല്യാണ്‍, മുഴുവനാളുകള്‍ക്കും ചെരിപ്പ് നല്‍കി
അമരാവതി: അരക്കു, ദുംബ്രിഗുഡ മേഖലകളിലെ പര്യടനത്തിനിടെ ചെരിപ്പില്ലാത്ത ഗ്രാമീണര്‍ക്ക് ചെരിപ്പ് വിതരണം ചെയ്ത് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. പെഡപാഡു ഗ്രാമവാസികള്‍ക്കാണ് അദ്ദേഹം ചെരിപ്പ് വിതരണം ചെയ്തത്. ഗ്രാമം സന്ദർശിക്കുന്നതിനിടയിൽ, പാംഗി മിതു എന്ന വൃദ്ധയായ സ്ത്രീയും ഗ്രാമത്തിലെ മറ്റ് നിരവധി സ്ത്രീകളും നഗ്നപാദരായി നിൽക്കുന്നത് ഉപമുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഉപമുഖ്യമന്ത്രി ഗ്രാമത്തിൽ താമസിക്കുന്ന മൊത്തം ആളുകളുടെ എണ്ണത്തെക്കുറിച്ച് അന്വേഷിച്ചു. ഏകദേശം 350 താമസക്കാരുണ്ടെന്ന് അറിഞ്ഞപ്പോൾ, എല്ലാവര്‍ക്കും പാദരക്ഷകൾ എത്തിക്കാനും വിതരണം ചെയ്യാനും ഏർപ്പാട് ചെയ്തു.
മറ്റൊരു നേതാവും ഇതുവരെ തങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചിട്ടില്ലെന്നും, തങ്ങളുടെ ഗ്രാമം സന്ദർശിച്ച് തങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ചതിന് ഉപമുഖ്യമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു. പെഡപാടു ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പുറനെ മുഴുവൻ ഡംബ്രിഗുഡ മണ്ഡലവും പവൻ കല്യാണിന് നന്ദി അറിയിച്ചു.