തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഖുശ്ബു. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യം. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സജീവമാണ് ഖുശ്ബു. ഇപ്പോഴിതാ തന്റെ വണ്ണം കുറച്ച് ഞെട്ടിച്ചിരിക്കുകയാണ് ഖുശ്ബു. 54-ാം വയസില്‍ 20 കിലോ കുറച്ചു കൊണ്ടാണ് ഖുശ്ബു ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഈ പ്രായത്തില്‍ ഇത്രയും വണ്ണം കുറയ്ക്കുക എന്നത് അസാധ്യമായൊരു കാര്യമാണ്. താരത്തിന്റെ മാറ്റം സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ്.
54 വയസ്സുള്ളപ്പോൾ ഖുശ്ബു കുറച്ചിരിക്കുന്നത് 20 കിലോയാണ്. 9 മാസങ്ങളുടെ ശ്രമഫലമായാണ് നടി ഈ നേട്ടം കൈവരിച്ചത്. പങ്കുവച്ച ചിത്രത്തില്‍ അതീവ ആത്മവിശ്വാസത്തോടെയായിരുന്നു നടി. ‘ബാക്ക് ടു ദി ഫ്യൂച്ചര്‍’ എന്ന കാപ്ഷനോടുകൂടിയാണ് ഖുശ്ബു ചിത്രം പങ്കുവച്ചത്.
നിമിഷങ്ങള്‍ക്കകം തന്നെ നിരവധി കമന്റുകളും ലൈക്കുകളും ചിത്രത്തിന് ലഭിച്ചു. എന്നാല്‍ പലരും നടിയെ പ്രശംസിച്ച് കമന്റുകളിട്ടപ്പോള്‍ മറ്റുചിലര്‍ നെഗറ്റീവ് കന്റുകളായും രംഗത്തെത്തി. ‘ഇത്തരത്തില്‍ ഭരം കുറയാന്‍ കാരണം മൗന്‍ജാരോ ഇഞ്ചക്ഷന്റെ മായാജാലമാണ്. ഇക്കാര്യം ആരാധകരും അറിഞ്ഞാല്‍ അവര്‍ക്കും ഇത് ഉപയോഗിക്കാം’ എന്നായിരുന്നു കമന്റ്.
ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഭക്ഷണക്രമത്തിനും വ്യായാമത്തിനും ഒപ്പം ഉപയോഗിക്കുന്ന ഒരു കുത്തിവയ്പ്പ് മരുന്നാണ് മൗന്‍ജാരോ. എന്നാല്‍ അധികം വൈകാതെ തന്നെ ഖുശ്ബു ഇതിന് മറുപടിയുമായെത്തി. ‘നിങ്ങളെപ്പോലുള്ളവർ എത്ര വേദനാജനകമാണ്. നിങ്ങൾ ഒരിക്കലും മുഖം കാണിക്കാറില്ല, കാരണം നിങ്ങൾ ഉള്ളിൽ നിന്ന് വിരൂപനാണെന്ന് നിങ്ങൾക്കറിയാമല്ലോ. നിങ്ങളുടെ മാതാപിതാക്കളോട് എനിക്ക് സഹതാപം തോന്നുന്നു’.ഇതായിരുന്നു താരത്തിന്റെ മറുപടി.
2020ല്‍ കോവിഡ് ലോക്ഡൗണ്‍ കാലത്താണ് ഖുശ്ബു ഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കുന്നത്. അന്ന് 93 കിലോ ആയിരുന്നു അവരുടെ ഭാരം. ചിട്ടയായ വ്യായാമം, ഭക്ഷണനിയന്ത്രണം, യോഗ, അച്ചടക്കമുള്ള ദിനചര്യ എന്നിവയൊൊക്കെയാണ് കുശ്ബുവിനെ ഈ നേട്ടത്തിന് സഹായിച്ചത്. ടെൽമൈസ്റ്റോറിയുമായുള്ള ഒരു അഭിമുഖത്തിൽ ഖുശ്ബു ഇത് വ്യക്തമാക്കിയിരുന്നു. “ഞാൻ രാവിലെ ഒരു മണിക്കൂർ വ്യായാമം ചെയ്യും, പിന്നെ വൈകുന്നേരം 45–50 മിനിറ്റ് നടക്കും. നടക്കാൻ കഴിയാതെ പോയാൽ വ്യായാമം ഇരട്ടിയാക്കും” എന്നാണ് ഖുശ്ബു പറഞ്ഞിരുന്നത്. തന്റെ 50-കളെ എത്ര ഭംഗിയായയാണ് നടി സ്വീകരിച്ചത് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg