വളർത്ത് നായകൾക്ക് ഈ പച്ചക്കറികൾ കൊടുക്കുന്നതാണ് നല്ലത്
നായകൾ കൂടുതലും മാംസങ്ങളാണ് കഴിക്കുന്നതെങ്കിലും അവയ്ക്ക് പ്രോട്ടീൻ അത്യാവശ്യമാണ്. മാംസം മാത്രമല്ല പച്ചക്കറികളും നായകൾക്ക് നല്ലതാണ്. എന്നാൽ എല്ലാത്തരം പച്ചക്കറികളും നായകൾക്ക് കൊടുക്കാൻ സാധിക്കില്ല. നായകൾക്ക് കഴിക്കാൻ പറ്റിയ പച്ചകറികളും അവയുടെ ഗുണങ്ങളും എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.
പച്ചക്കറികൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ
1. പച്ചക്കറികൾ വിറ്റാമിൻ, മിനറൽസ്, ഫൈബർ, ആന്റിഓക്സിഡന്റ്സ് എന്നിവയാൽ സമ്പുഷ്ടമാണ്.
2. ഇത് വിട്ടുമാറാത്ത രോഗങ്ങൾ വരുന്നതിനെ തടയുന്നു.
3. ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
4. പച്ചക്കറികളിൽ അടങ്ങിയിട്ടുള്ള കാർബോഹൈഡ്രേറ്റ്സ് നായകൾക്ക് നല്ലതാണ്.
നായകൾ കഴിക്കേണ്ട പച്ചക്കറികൾ
വെള്ളരി
ചൂട് കാലങ്ങളിൽ നായകൾക്ക് വെള്ളരി കൊടുക്കുന്നത് അവയുടെ ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നായയുടെ നല്ല ശ്വസനത്തിനും നല്ലതാണ്. വെള്ളരിയിൽ വിറ്റാമിൻ എ, ബി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നായയുടെ ആരോഗ്യത്തെ വർധിപ്പിക്കുന്നു.
മധുരക്കിഴങ്
നായകൾ എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ മധുരക്കിഴങ് കൊടുക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നായകൾക്കിത് വേവിച്ച് കൊടുക്കുന്നതാണ് നല്ലത്. മധുരക്കിഴങ് വേവിക്കാതെ നായകൾക്ക് കൊടുക്കാൻ പാടില്ല. ഇത് നായക്ക് മറ്റ് അസുഖങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
കോളിഫ്ലവർ
നായകളുടെ നല്ല ആരോഗ്യത്തിന് കോളിഫ്ലവർ കൊടുക്കുന്നത് നല്ലതാണ്. വേവിച്ചോ അല്ലാതെയോ ഇത് കഴിക്കാൻ സാധിക്കും. സന്ധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വീക്കം, വേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കോളിഫ്ളവറിൽ അടങ്ങിയിട്ടുണ്ട്.
ക്യാരറ്റ്
ക്യാരറ്റ് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അതുപോലെ തന്നെയാണ് നായകൾക്കും. ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്തതിന് ശേഷം മാത്രം ക്യാരറ്റ് നായകൾക്ക് കഴിക്കാൻ കൊടുക്കാം.
വെറ്റ് ഫുഡാണോ നിങ്ങൾ വളർത്ത് പൂച്ചയ്ക്ക് നൽകുന്നത്? എങ്കിൽ ഇത് അറിഞ്ഞിരിക്കണം