ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കേസിൽ നിർണായകമായത് ഫോൺ കോളുകളാണ്. ലഹരി ഇടപാടുകാരുമായുള്ള ഫോൺ കോളുകളിൽ വിശദീകരണം നൽകാൻ ഷൈന് കഴിഞ്ഞില്ലെന്നാണ് വിവരം. അതേസമയം ഷൈനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. എൻഡിപിഎസ് (NDPS) ആക്ടിലെ വകുപ്പ് 27 ഉം 29 ഉം പ്രകാരമാണ് ഷൈനിനെതിരെ കേസ് എടുത്തിരിക്കുന്നത്.
ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമുള്ള സെക്ഷനാണ് 27 ഉം 29 ഉം. ചോദ്യാവലിയുടെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യൽ നടത്തിയത്. ഷൈൻ നൽകിയ മൊഴികളിൽ നിന്നും അറസ്റ്റ് ചെയ്യാനുളള തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. ലഹരിമരുന്നുമായും, ഉപയോഗവുമായും ബന്ധപ്പെട്ട് ഷൈൻ പൊലീസിനോട് നിർണായക വിവരങ്ങൾ നൽകി.
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്. ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് കുറച്ച് തടിമാടൻമാരെയാണ് കണ്ടതെന്നും മസിലുള്ള കുറച്ച് പേരെ ഒന്നിച്ച് കണ്ടപ്പോൾ പേടിച്ച് പോയി എന്നുമാണ് നടൻ മൊഴി നല്‍കിയത്. പലരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ശത്രുകള്‍ ഉണ്ട്, ഗുണ്ടകള്‍ അപായപ്പെടുത്താന്‍ വന്നതാണെന്ന കരുതി. മസിലുള്ള കുറച്ച് പേരെ കണ്ടപ്പോള്‍ പേടിച്ചു. അങ്ങനെയാണ് ഇറങ്ങി ഓടിയതെന്നും ഷൈൻ പറഞ്ഞിരുന്നു.
ചാടിയപ്പോള്‍ ഭയം തോന്നിയില്ലെന്നും ജീവന്‍ രക്ഷിക്കുക എന്ന് മാത്രമായിരുന്നു ആ നേരത്തെ ചിന്തയെന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്. ചാട്ടത്തില്‍ പരിക്കൊന്നും സംഭവിച്ചില്ലെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. പൊലീസിന്‍റെ കബളിപ്പിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈന്‍ പറഞ്ഞു. എന്നാല്‍, ഷൈന്‍റെ മൊഴികൾ പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം ഷൈന്‍റെ കൈവശം ലഹരിയൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധന ഫലം അതിനിര്‍ണായകമാണ്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg