രഹസ്യ വിവരം കിട്ടി നിരീക്ഷിച്ചു, ഇത്തവണ പെട്ടു: ആലപ്പുഴയിൽ 60 ലിറ്റർ കോടയുമായി 56 കാരൻ എക്സൈസിന്‍റെ പിടിയിൽ

മണ്ണഞ്ചേരി:  ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ അറുപത് ലിറ്റർ കോടയുമായി മദ്ധ്യവയസ്കൻ എക്സൈസിന്‍റെ പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കലൂപറമ്പിൽ ലൈജു (56) ആണ് കോടയുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. 

കുറച്ചു നാളുകളായി ഇയാൾ ചാരായം വാറ്റി വിതരണം ചെയ്തു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഏറെ നാളായി ലൈജുവിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് കോടയുമായി പിടിയിലാകുന്നത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.ആർ. പ്രബീൺ, അബ്ദുൽ ഷുക്കൂർ, ജെ. ജയകുമാർ, വി.കെ. മനോജ് കുമാർ, ശിവൻ, എക്സൈസ് ഓഫീസർ ബി. സുബിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ അനിത എന്നിവരടങ്ങിയ സംഘമാണ് ലൈജുവിനെ പിടികൂടിയത്.

Read More : തുനിഞ്ഞിറങ്ങി കോടതിയും പൊലീസും; തലസ്ഥാനത്ത് തീർപ്പാക്കാൻ 1.5 ലക്ഷത്തോളം കേസുകൾ, അതിവേഗ പെറ്റി കേസ് ഡ്രൈവ്
 

By admin