മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ തീരുമാനിക്കുമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.  നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സ്ഥാനാര്‍ത്ഥിയുടെ ക്ഷാമം ഇല്ലെന്നും ഇടതുമുന്നണി സീറ്റ് നിലനിര്‍ത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 
സ്ഥാനാർഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ തർക്കമുണ്ട്.

രാഷ്ട്രീയ പോരാട്ടമായിട്ട് തന്നെയാണ് നിലമ്പൂർ തെരഞ്ഞെടുപ്പിനെ കാണുന്നത്. സംഘടനാ പ്രവർത്തനങ്ങൾ എല്ലാം നല്ല രീതിയിൽ പൂർത്തിയാക്കിവരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം കാത്തിരിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.സ്ഥാനാർത്ഥിയാക്കാൻ ഞങ്ങൾ ആരെയും കാത്തിരിക്കുന്നില്ല. ഞങ്ങൾക്ക് സ്ഥാനാർത്ഥികൾക്ക് ക്ഷാമമില്ല. നിലമ്പൂരിൽ ഇടതുമുന്നണി നിലനിർത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി.

മുനമ്പത് എന്തോ നേടാൻ പോകുന്നുവെന്ന് കരുതിയവർക്ക്  കേന്ദ്ര മന്ത്രിയുടെ വിശദീകരണം കേട്ടപ്പോൾ കാര്യം ബോധ്യമായി. വഖഫ് നിയമഭേദഗതിയുടെ ചർച്ചയിൽ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് കോൺഗ്രസ് എംപിമാർ സ്വീകരിച്ചത്. വയനാട് എംപി പാർലമെൻറിൽ ഉണ്ടായിരുന്നില്ല. രാഹുൽ ഗാന്ധി ചർച്ചയിൽ സംസാരിച്ചില്ല. കെ സുധാകരന്‍റെ പേര് ആവർത്തിച്ച് വിളിച്ചിട്ടും സംസാരിച്ചില്ല.

പാർട്ടി കോൺഗ്രസ് നടക്കുന്ന സമയമായിട്ടും ഇടത് എംപിമാർ ബില്ലിന്‍റെ ചർച്ചയിൽ പങ്കെടുത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കെഎം എബ്രഹാമിനെതിരായ കേസ് ഇപ്പോള്‍ പാതിവെന്ത കേസാണെന്നും വിവരങ്ങള്‍ പുറത്തുവരട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

മീൻ വിൽക്കാൻ പൊയ്ക്കൂടെയെന്ന് മന്ത്രി ചോദിച്ചു; തുറന്നടിച്ച് വനിത സിപിഒ ഉദ്യോഗാ‍‌‍ർഥികൾ,സമരം അവസാനിപ്പിച്ചു

By admin