മക്കളോട് ക്രൂരത! കുട്ടികളുടെ വികൃതി സഹിക്കാനായില്ല, ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, അമ്മയ്ക്കെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ചതിന് അമ്മയ്ക്കെതിരെ കേസ്. കിളിമാനൂർ ഗവൺമെന്‍റ് എൽപിഎസിലെ ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികൾക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കുട്ടികളുടെ വികൃതി സഹിക്കാൻ വയ്യാതായത് ആയതോടെയാണ് ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചത് എന്ന് അമ്മ പൊലീസിന് മൊഴി നൽകി.
സ്കൂൾ അധികൃതരുടെ പരാതിയ തുടർന്നാണ് പൊലീസ് കേസെടുത്തത്. അച്ഛൻ പൊള്ളിയ കുട്ടികളുടെ ഫോട്ടോ എടുത്ത് ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ക്ലാസ് ടീച്ചര്‍ പൊലീസിൽ വിവരം നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികളുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.