നിങ്ങളുടെ പണമിവിടെയുണ്ടോ? കേരളത്തിൽ 150 ശാഖകൾ, കോടികൾ നിക്ഷേപം,നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചില്ലെന്ന് പരാതി
തിരുവനന്തപുരം: നിക്ഷേപത്തുക തിരികെ നൽകാത്തതിൽ പരാതി ഉയർന്നതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ കേസെടുത്ത് പൊലീസ്. പറണ്ടോട് നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ബാങ്കിനെതിരെയാണ് ആര്യനാട് പൊലീസ് കേസെടുത്തത്. നിക്ഷേപിച്ച തുക തിരികെ നൽകിയില്ലെന്ന പറണ്ടോട് മരുതുംമൂട് സ്വദേശി അനിൽ കുമാർ (59), വിതുര കല്ലാർ സ്വദേശി അബ്ബാസ് (64) എന്നിവരുടെ പരാതിയിലാണ് കേസ്. 2023ൽ രണ്ട് തവണയായി അനിൽകുമാറും അബ്ബാസും ശാഖയിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചത്. സ്ഥാപനത്തിന്റെ ഉടമകൾക്കെതിരെയാണ് കേസ്.
നൂറ് കണക്കിന് നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെത്തുടർന്ന് സ്ഥാപനത്തിന്റെ ഉടമയും കുടുംബവും നേരത്തെ അറസ്റ്റിലായിയിരുന്നു. തിരുവല്ല ആസ്ഥാനമായുള്ള നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ കുറ്റപ്പുഴ നെടുമ്പറമ്പിൽ എൻ.എം. രാജു (64), ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരായിരുന്നു അറസ്റ്റിലായത്. കേരളത്തിൽ പലയിടത്തായി 150 ശാഖകളുള്ള സ്ഥാപനമാണ് നെടുമ്പറമ്പിൽ. കോടികളാണ് നിക്ഷേപകരിൽ നിന്ന് പിരിച്ചത്. മറ്റ് പൊലീസ് സ്റ്റേഷനുകളിലും നിക്ഷേപത്തട്ടിപ്പിന് പരാതിയുണ്ട്.
Gold Rate Today: നിലം തൊടാതെ സ്വർണവില, ഒരു രൂപ പോലും കുറഞ്ഞില്ല! ഇന്നത്തെ വിലവിവരമിങ്ങനെർ