ഗ്ലാസുകളിൽ മദ്യം, വിദ്യാർത്ഥികളോട് വെള്ളമൊഴിച്ച് കുടിക്കാൻ ആവശ്യപ്പെട്ട് അധ്യാപകൻ; വീഡിയോ പ്രചരിച്ചു, നടപടി

ഭോപ്പാൽ : സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകാൻ ശ്രമിച്ച അധ്യാപകനെതിരെ നടപടി. കുട്ടികളെ മുന്നിലിരുത്തി മദ്യപിക്കാൻ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെന്റ് ചെയ്തു. മധ്യപ്രദേശിലെ കാറ്റ്നി ജില്ലയിലെ ഖിർഹാനി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ ലാൽ നവീൻ പ്രതാപ് സിംഗിനെതിരെയാണ് നടപടിയെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച  മുതലാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടർ ദിലീപ് കുമാർ യാദവ് അധ്യാപകനെതിരെ നടപടിയെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു. ഒരു മുറിയിൽ നിന്നുള്ള വീഡിയോയിൽ ആൺകുട്ടികളെ മുന്നിലിരുത്തി, കപ്പുകളിൽ മദ്യമൊഴിക്കുന്നത് കാണാം, ശേഷം കുടിക്കുന്നതിന് മുമ്പ് വെള്ളം കലർത്തണമെന്നും കുട്ടികളോട് അധ്യാപകൻ പറയുന്നതും കേൾക്കാം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോക്കെതിരെ വലിയ വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. 
ഏതൊരമ്മയും കൊതിക്കും ഇങ്ങനെയൊരു നിമിഷം; വിമാനത്തിൽ പൈലറ്റായ മകന്റെ സ്പെഷ്യൽ വെൽക്കം!

 

By admin

You missed