ഗുണ്ടല്‍പേട്ട് ടു ബത്തേരി കര്‍ണാടക ട്രാൻസ്‌പോർട്ട് ബസ്; 2 യാത്രക്കാരുടെ ബാഗിൽ 20 കിലോയോളം കഞ്ചാവ്, അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്ന് കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. 18.909 കിലോ കഞ്ചാവുമായി ബസിലെ യാത്രക്കാരായ കോഴിക്കോട് കോടഞ്ചേരി സ്വദേശി ബാബു (44), കര്‍ണാടക കുടക് സ്വദേശി കെ ഇ ജലീല്‍ (43) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരുടെ ബാഗുകളില്‍ നിന്നാണ് കഞ്ചാവ് പിടിച്ചടുത്തത്. 

ഇന്നലെ വൈകുന്നേരം പൊന്‍കുഴിയില്‍ വെച്ചായിരുന്നു പൊലീസ് പരിശോധന. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും സുൽത്താൻ ബത്തേരി ഭാഗത്തേക്ക് വന്നിരുന്ന കര്‍ണാടക എസ് ആര്‍ ടി സി ബസ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. ആന്ധ്ര പ്രദേശിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതാണെന്നാണ് പ്രതികളുടെ മൊഴി. സബ് ഇന്‍സ്പെക്ടര്‍മാരായ കെ കെ സോബിന്‍, ജിഷ്ണു, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിയാദ്, സജീവന്‍ തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ഒരു മര്യാദയൊക്കെ വേണ്ടേ! ഒരിക്കൽ കയ്യോടെ പിടിച്ചതാ, അതേ വാഹനം മോഷ്ടിച്ച് വീണ്ടും ചാക്കുകണക്കിന് മാലിന്യം തള്ളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin