കുവൈത്ത് സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക ദു:ഖവെള്ളി കൊണ്ടാടി

കുവൈത്ത് സിറ്റി: മാനവരാശിയുടെ പാപപരിഹാരത്തിനായി ക്രിസ്തു കുരിശുമരണം വരിച്ചതിന്റെ സ്മരണ പുതുക്കി സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയിൽ അയ്യായിരത്തിലധികം വിശ്വാസികൾ പങ്കുചേർന്നു. വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷകൾക്ക്‌ മഹാ ഇടവക വികാരി റവ.ഫാ.ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. സഹവികാരി റവ.ഫാ. മാത്യൂ തോമസ്‌, റവ.ഫാ. ഗീവർഗീസ്‌ ജോൺ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഏകദേശം 7 മണിക്കൂറിലധികം നീണ്ടുനിന്ന ശുശ്രൂഷകൾക്കു ശേഷം നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരുന്നു.

read more: മകന് അമ്മയെക്കാൾ പ്രായം കൂടുതൽ, പിടിക്കപ്പെടാറായപ്പോൾ വ്യാജ മരണ സർട്ടിഫിക്കറ്റ്, കുവൈത്തിൽ പൗരത്വ തട്ടിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin