കവാടത്തിലേക്കുള്ള ഇരുമ്പ് ഗേറ്റ് അകത്ത് നിന്ന് പൂട്ടി, അതീവ രഹസ്യം; അകത്ത് പൊലീസ് കണ്ടത് കഞ്ചാവ് വിൽപ്പന
മലപ്പുറം: മലപ്പുറം വേങ്ങരയിൽ വിൽപ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുും കഞ്ചാവുമായി അഞ്ചുപേര്‍ പൊലീസിന്‍റെ പിടിയിലായി. വേങ്ങര സ്വദേശി മുഹമ്മദ് ഷരീഫ്, ഊരകം സ്വദേശി പ്രമോദ് യു ടി, വലിയോറ സ്വദേശി അഫ്സൽ, മറ്റത്തൂര്‍ കൈപ്പറ്റ സ്വദേശി റഷീദ്, കണ്ണമംഗലം സ്വദേശി അജിത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് ലഹരി വില്പന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി അതീവ രഹസ്യമായാണ് ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്.