എം.സി.എ പ്രവേശനം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മേയ് 22
കേരളത്തിലെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ)2025 -26 പ്രോഗ്രാമിന്റെ പ്രവേശനത്തിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനം നടത്തുന്നത് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ്.
എൽ.ബി.എസ് സെന്ററാണ് അപേക്ഷകൾ സ്വീകരിച്ചതിന് ശേഷം പ്രവേശനപ്പരീക്ഷ നടത്തി സർക്കാർ സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്തുന്നത്.
സർക്കാർ, എയ്ഡഡ്, ഗവണ്മെന്റ് കോസ്റ്റ് ഷെയറിങ്, സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. ഇതിൽ 3 സർക്കാർ, 2 എയ്ഡഡ്, 5 കോസ്റ്റ് ഷെയറിങ്, 45 സ്വകാര്യ സ്വാശ്രയ കോളേജുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പട്ടിക എൽ.ബി.എസിന്റെ www.lbscentre.in എന്ന വെബ്‌സൈറ്റിൽ എം.സി.എ പ്രവേശന വിജ്ഞാപന ലിങ്കിലുള്ള പ്രോസ്പക്ടസിൽ ലഭിക്കുന്നതാണ്. പരീക്ഷയുടെ അടിസ്ഥാനത്തിൽ എൽ.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി തയ്യാറാക്കുന്ന റാങ്ക് പട്ടിക പരിഗണിച്ചാണ് സർക്കാർ സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്തുന്നത്.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം ഉണ്ടായിരിക്കണം. ബിഇ, ബിടെക്, ബിഎസ്സി, ബികോം, ബിഎ, ബിവൊക്, ബിസിഎ തുടങ്ങിയവയുമാകാം. യോഗ്യതാകോഴ്സില്‍ 50 ശതമാനവും സംവരണവിഭാഗക്കാര്‍ക്ക് 45 ശതമാനാവും മാര്‍ക്ക് ഉണ്ടായിരിക്കണം. പ്ലസ്ടു അല്ലെങ്കിൽ ബിരുദപ്രോഗ്രാമിൽ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം. ഇനി മാത്തമാറ്റിക്സ് പശ്ചാത്തലമില്ലാത്തവർ ആണെങ്കിൽ ബന്ധപ്പെട്ട സർവകലാശാലയോ പഠിച്ച സ്ഥാപനമോ മാത്തമാറ്റിക്സിലെ ബ്രിഡ്ജ് കോഴ്സ് രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതേസമയം പ്രവേശത്തിനായുള്ള യോഗ്യത പറയുന്ന കോഴ്‌സിന്റെ അവസാനവർഷ പരീക്ഷ ഈ വർഷം എഴുതുന്നവർക്കും, പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും താത്കാലികമായി അപേക്ഷിക്കാൻ സാധിക്കും. അവർ പ്രവേശന സമയത്ത് യോഗ്യത നേടിയതിന്റെ രേഖകൾ ഹാജരാക്കിയാൽ മതിയാകും.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
lbscentre.in എന്ന വെബ്‌സൈറ്റിലെ പ്രോഗ്രാം പ്രവേശന വിജ്ഞാപന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. 1300 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗക്കാരാണെങ്കിൽ 650 രൂപയാണ് അപേക്ഷ ഫീസ് വരുന്നത്. ഫീസ് മേയ് 20 ഫീസ് അടയ്ക്കാം.