ഉപയോഗം കഴിഞ്ഞ ടീ ബാഗുകൾ കളയേണ്ട; ഇങ്ങനെയും ഉപയോഗിക്കാം
ചായ കുടിക്കാൻ ഇഷ്ടമുള്ളവരും അല്ലാത്തവരുമുണ്ട്. നിരന്തരമായി ചായ കുടിക്കുന്ന ഒരാളുടെ വീട്ടിൽ ടീ ബാഗ് ഇല്ലാതിരിക്കാൻ വഴിയില്ല. ഉപയോഗം കഴിഞ്ഞ ടീ ബാഗുകൾ നിങ്ങൾ എന്ത് ചെയ്യാറാണ് പതിവ്. പലരും ഉപയോഗം കഴിഞ്ഞാൽ ഒന്നുംനോക്കാതെ വലിച്ചെറിയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി മുതൽ ടീ ബാഗ് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയേണ്ടതില്ല. നിരവധി ഉപയോഗങ്ങളാണ് ടീ ബാഗിനുള്ളത്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.
കീടങ്ങളെ പ്രതിരോധിക്കാം
പച്ചക്കറി തോട്ടങ്ങളിൽ വരുന്ന കീടങ്ങളെ ഒഴിവാക്കാൻ രാസവസ്തുക്കളൊന്നും വേണ്ട, ടീ ബാഗ് തന്നെ ധാരാളമാണ്. കീടങ്ങളെ തുരത്താൻ ഉപയോഗിക്കാവുന്ന പ്രകൃതിദത്തവും വിഷമില്ലാത്തതുമായ മാർഗ്ഗമാണിത്. സിട്രസ് അല്ലെങ്കിൽ കർപ്പൂര തുളസി എന്നിവക്കൊപ്പം ചെടിക്ക് ചുറ്റും ടീ ബാഗ് ഇട്ടുകൊടുക്കാവുന്നതാണ്.
വളമായി ഉപയോഗിക്കാം
പല രീതിയിലും ടീ ബാഗ് നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. അതിൽ മറ്റൊന്നാണ് ചെടികൾക്ക് വളമായി ഉപയോഗിക്കുന്നത്. കേടുവന്ന പച്ചക്കറികൾ വളർന്ന് വരുന്ന ചെടികൾക്ക് ഇട്ടുകൊടുക്കാറുണ്ട്. ഇത്തരത്തിൽ വളമായി ചെടികൾക്ക് ടീ ബാഗ് ഇട്ടുകൊടുക്കുന്നത് നല്ലതാണ്. ഇത് ഇടുമ്പോൾ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
വിത്തുകൾ നട്ടുവളർത്തുമ്പോൾ
വീട്ടിൽ പൂന്തോട്ടമൊരുക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. വിത്തുകൾ മുളയ്ക്കാൻ മണ്ണിൽ ചേർത്ത് മിശ്രിതം തയ്യാറാക്കി ചെടി നാടാറുണ്ട്. എന്നാൽ ഇതിനൊപ്പം ടീ ബാഗും നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഉപയോഗിച്ച ടീ ബാഗും അതിനൊപ്പം ചകിരി ചോറും പെരിലൈറ്റും ചേർത്ത് വിത്തുകൾ നടാവുന്നതാണ്. ഇത് എളുപ്പത്തിൽ ചെടി വളരാൻ സഹായിക്കുന്നു.
ഇൻഡോർ പ്ലാന്റുകൾ
വീടിനുള്ളിൽ വളർത്തുന്ന ഇൻഡോർ പ്ലാന്റുകളും എളുപ്പത്തിൽ വളരാൻ ടീ ബാഗ് ഉപയോഗിച്ചാൽ മതി. ചെടിയിൽ ടീ ബാഗ് ഇട്ടാൽ ചെടിക്ക് കൂടുതൽ നൈട്രജനും മിനറൽസും ലഭിക്കും. ടീ ബാഗ് അതുപോലെയോ അല്ലെങ്കിൽ തേയില തരികൾ മാത്രമായും ഇട്ടുകൊടുക്കാവുന്നതാണ്.
കുപ്പിയിലെ എണ്ണക്കറ നീക്കം ചെയ്യാൻ ഇത്ര എളുപ്പമായിരുന്നോ; ഇങ്ങനെ ചെയ്യൂ