അഞ്ചാം ജയം, പോയന്‍റ് പട്ടികയില്‍ കുതിച്ച് പഞ്ചാബ്, മൂന്നാം തോല്‍വിയോടെ ആര്‍സിബി താഴേക്ക്

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് വിജയക്കുതിപ്പ് തുടരുന്ന പഞ്ചാബ് പോയന്‍റ് പട്ടികയിലും മുന്നേറി. ആര്‍സിബിക്കെതിരായ ജയതത്തോടെ ഏഴ് കളിയില്‍ 10 പോയന്‍റുമായി പഞ്ചാബ് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

ആറ് മത്സരങ്ങളില്‍ 10 പോയന്‍റുള്ള ഡല്‍ഹി ക്യാപിറ്റല്‍സാണ് ഒന്നാം സ്ഥാനത്ത്. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്നാം സ്ഥാനക്കാരായ ഗുജറാത്ത് ജയന്‍റ്സിനെ നേരിടുന്നുണ്ട്. ഈ മത്സരം ഗുജറാത്ത് ജയിച്ചാല്‍ മികച്ച നെറ്റ് റണ്‍ററ്റുള്ള ഗുജറാത്തിന് പഞ്ചാബിനെയും ഡല്‍ഹിയെയും മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ അവസരമുണ്ട്. അതേസമയം, ആറ് കളികളില്‍ നാലു ജയവുമായി മൂന്നാം സ്ഥാനത്തായിരുന്ന  ആർസിബി ഇന്നലെ മൂന്നാം തോല്‍വി വഴങ്ങിയതോടെ നാലാം സ്ഥാനത്തേക്ക് വീണു. ഏഴ് കളികളില്‍ എട്ട് പോയന്‍റാണ് ആര്‍സിബിക്കുള്ളത്.

അവന്‍ വിരമിക്കേണ്ട സമയം കഴിഞ്ഞു, രോഹിത് ശര്‍മയെക്കുറിച്ച് വീരേന്ദർ സെവാഗ്

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടുന്ന ലക്നൗ സൂപ്പര്‍ ജയന്‍റ്സിന് ജയിച്ചാല്‍ ആര്‍ സിബിയെ മറികടന്ന് മൂന്നാമതോ നാലാമതോ എത്താന്‍ അവസരമുണ്ട്. ഏഴ് കളികളില്‍ എട്ട് പോയന്‍റാണ് ലക്നൗവിനുമുള്ളത്. ഏഴ് കളികളില്‍ ആറ് പോയന്‍റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നത്. കൊല്‍ക്കത്തക്ക് പിന്നിലായി ഏഴാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസുണ്ട്. നാളെ മുംബൈ ഇന്ത്യൻസിന് അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി മത്സരമുണ്ട്.

ഇതില്‍ ജയിച്ചാല്‍ മുംബൈക്ക് കൊല്‍ക്കത്തയെ മറികടന്ന് ആറാം സ്ഥാനത്തേക്ക് കയറാനാവും. ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് അവസാന മൂന്ന് സ്ഥാനങ്ങളില്‍. ഇന്ന് ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ നേരിടുന്ന രാജസ്ഥാന് വമ്പന്‍ ജയം നേടിയാല്‍ മാത്രമെ നെറ്റ് റണ്‍റേറ്റില്‍ മുംബൈയെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് ഉയരാനാവു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin