20 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‍യുടെ ആ ഹിറ്റ് ചിത്രം വീണ്ടും, വിറ്റത് 59000 ടിക്കറ്റുകള്‍, നേടിയ തുക
എക്കാലത്തെയും ക്രൗഡ് പുള്ളറായ ഒരു താരമാണ് വിജയ്. വിജയ് നായകനായ സച്ചിൻ ഇന്ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. സച്ചിന്റെ 59000 ടിക്കറ്റുകളാണ് ഇതിനകം ബുക്ക് മൈ ഷോയിലൂടെ വിറ്റഴിക്കപ്പെട്ടത് എന്നും നേടിയത് 12 ലക്ഷത്തോളമാണെന്നുമാണ് റിപ്പോര്‍ട്ട്. 2005 ഏപ്രില്‍ 14നായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്‍തത്.
സച്ചിൻ ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. സച്ചിൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിച്ചത്. ജനീലിയ ആയിരുന്നു ചിത്രത്തില്‍ നായിക. വിജയ്‍യുടെ സച്ചിൻ സിനിമയുടെ തിരക്കഥയും സംവിധാനവും ജോണ്‍ നിര്‍വഹിച്ചപ്പോള്‍ ബിപാഷ് ബസു, വടിവേലും, സന്താനം, രഘുവരൻ, തലൈവാസല്‍ വിജയ്, മോഹൻ ശര്‍മ, ബേബി ശര്‍മി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.
വിജയ് നായകനായി വരാനിരിക്കുന്ന പുതിയ ചിത്രം ജനനായകനാണ്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. ജൂണോടെ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്. ജനുവരി ഒമ്പതി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ വിജയ്‍യുടെ ഭാഗം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.
Read More: ബജറ്റ് 70 കോടി, നേടിയത് 2000 കോടിയിലധികം, ആരുണ്ട് ആ വമ്പൻ ഹിറ്റിനെ മറികടക്കാൻ?