100 കോടി പടം ബോക്സോഫീസില്‍ 50 കോടിയായപ്പോള്‍ തന്നെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നായകന്‍ !

മുംബൈ: സണ്ണി ഡിയോൾ നായകനായി ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ജാട്ട് എന്ന ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ വിജയം നേടാന്‍ സാധിച്ചിട്ടില്ല. 2025 ഏപ്രിൽ 11 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന്‍റെ ഇന്ത്യ കളക്ഷന്‍ 50 കോടിക്ക് മുകളിലാണ്.

ആദ്യ ഭാഗം പുറത്തിറങ്ങി ഒരു ആഴ്ച കഴിഞ്ഞപ്പോൾ സണ്ണി ഡിയോൾ സോഷ്യൽ മീഡിയയിലൂടെ ജാട്ട് 2 പ്രഖ്യാപിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസിൽ ജാട്ട് വലിയ വിജയം നേടിയിട്ടില്ലെങ്കിലും, ജാട്ട് 2 ഇറങ്ങും എന്നാണ് പ്രഖ്യാപനം. 100 കോടിയോളം മുടക്കിയാണ് ജാട്ട് എടുത്തത് എന്നാണ് വിവരം. 

ജാട്ട് 2വിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് “ജാട്ട് ഒരു പുതിയ ദൗത്യത്തിലേക്ക്! ജാട്ട്2” എന്നാണ്. 

പോസ്റ്ററിൽ സൂചിപ്പിക്കുന്നത് പോലെ രണ്ടാം ഭാഗവും ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യും. മൈത്രി മൂവീസ് മേക്കേഴ്‌സാണ് ഈ പ്രോജക്റ്റിന്‍റെ നിര്‍മ്മാതാക്കള്‍. സണ്ണി ടൈറ്റിൽ റോളിൽ എത്തുന്നത് ഒഴികെ ബാക്കിയുള്ള അഭിനേതാക്കളുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഒരു ആഴ്ച പൂർത്തിയാകുമ്പോൾ, ജാട്ട് ആഭ്യന്തര വിപണിയിൽ 50 കോടി പിന്നിട്ടുവെന്നാണ് ട്രാക്കര്‍ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയും മൈത്രി മൂവി മേക്കേഴ്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സായാമി ഖേർ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. 

സണ്ണി ഡിയോളിന്റെ അവസാന ചിത്രമായ ഗദർ 2 ബോക്സ് ഓഫീസ് വിജയമായിരുന്നു. അമീഷ പട്ടേൽ നായികയായെത്തിയ ഇത് ആരാധകർക്ക് ഒരു നൊസ്റ്റാൾജിയ നിറഞ്ഞ യാത്രയായിരുന്നു, സണ്ണി ഡിയോളിന് തിരിച്ചുവരവായിരുന്നു.  സണ്ണി ഡിയോള്‍ ലാഹോർ 1947, ബോർഡർ 2 എന്നി ചിത്രങ്ങള്‍ ചെയ്യാനുണ്ട്.

സണ്ണി ഡിയോളിന്‍റെ കരിയറിലെ മൂന്നാമത്തെ വലിയ കളക്ഷന്‍: പക്ഷെ പടം കരകയറുമോ എന്ന് പറയാന്‍ പറ്റില്ല !

‘ആ രംഗം വിശ്വാസത്തെ വ്രണപ്പെടുത്തി’; ‘ജാഠ്’ 48 മണിക്കൂറിനകം നിരോധിക്കണമെന്ന് പഞ്ചാബിലെ ക്രിസ്ത്യൻ മത നേതാക്കൾ

 

By admin