മുംബൈ: കഴിഞ്ഞ വർഷം നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് നടി സോനാക്ഷി സിൻഹയും കാമുകൻ സഹീർ ഇഖ്ബാലും വിവാഹിതരായത്. വ്യത്യസ്ത മതസ്ഥർ ആയതിനാല്‍ വിവാഹ സമയത്തും പിന്നീടും സോനാക്ഷി പലപ്പോഴും വലിയ സൈബര്‍ ആക്രമണമാണ് നേരിട്ടത്.
പലപ്പോഴും തനിക്കെതിരെ വരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കാറുണ്ട് സോനാക്ഷി. അടുത്തിടെ, ഒരു ഇന്‍സ്റ്റ ഐഡിയില്‍ നിന്നും വന്ന കമന്‍റിന് നടി നല്‍കിയ മറുപടിയാണ് വൈറലാകുന്നത് “നിങ്ങളുടെ വിവാഹമോചനം അടുത്തിരിക്കുകയാണ്” എന്നായിരുന്നു ഈ കമന്‍റ്. സോനാക്ഷി സിന്‍ഹ കമന്റ് ശ്രദ്ധിക്കാതെ പോയില്ല. നടിയുടെ മറുപടി ഇങ്ങനെയായിരുന്നു, “ആദ്യം നിങ്ങളുടെ പപ്പയ്ക്കും മമ്മിക്കും ഡൈവോഴ്സ് ലഭിക്കും, അതിന് ശേഷമേ ഞങ്ങളുടെത് കാണൂ” എന്നായിരുന്നു ആ മറുപടി.
കഴിഞ്ഞ ജൂണിലാണ് സൊനാക്ഷി സിൻഹയും സഹീര്‍ ഇക്ബാലും വിവാഹിതരയാത്. സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. സൊനാക്ഷിയും സഹീറും വിവാഹ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
വിവാഹത്തിന് പിന്നാലെ സൊനാക്ഷി മതം മാറുമെന്ന തരത്തിൽ അന്ന് പ്രചരണങ്ങള്‍ അന്ന് നടന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി സഹീര്‍ ഇക്ബാലിന്റെ കുടുംബം രംഗത്തെത്തി. ഇരുവരുടെയും വിവാഹം ഹിന്ദു രീതിയിലോ മുസ്ലിം രീതിയിലോ ആയിരിക്കില്ലെന്നും സിവില്‍ മാര്യേജ് ആയാകും നടത്തുകയെന്നുമാണ് സഹീറിന്‍റെ പിതാവ് ഇക്ബാല്‍ രത്തന്‍സി പറഞ്ഞത്.
2010ൽ ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് സെനാക്ഷി വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം റൗഡി റാത്തോർ, സൺ ഓഫ് സർദാർ, ദബാംഗ് 2, ഹോളിഡേ: എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി തുടങ്ങി ഒട്ടനവധി സിനിമകളിൽ ഭാഗമായി. 2022ല്‍ ഡബിള്‍ എക്സ് എല്‍ എന്ന ചിത്രത്തില്‍ സഹീറും സൊനാക്ഷിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ജോഡി ബ്ലോക്ക് ബസ്റ്റർ എന്നൊരു മ്യൂസിക് വിഡിയോയും കഴിഞ്ഞ വർഷും ഇവർ പുറത്തിറക്കിയിരുന്നു.
2019ന് ശേഷം ആദ്യമായി ഇന്ത്യന്‍ സിനിമയില്‍, പ്രിയങ്കയുടെ തിരിച്ചുവരവ്: പ്രതിഫലത്തിൽ ബോളിവുഡ് ഞെട്ടി!
സണ്ണി ഡിയോളിന്‍റെ കരിയറിലെ മൂന്നാമത്തെ വലിയ കളക്ഷന്‍: പക്ഷെ പടം കരകയറുമോ എന്ന് പറയാന്‍ പറ്റില്ല !