മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് ക്രിസ് ഗോപാലും ഭാര്യ ദിവ്യ ശ്രീധറും. ഇരുവരും ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിച്ചത് വലിയ വാർത്ത തന്നെയായിരുന്നു. ഗുരുവായൂരിൽ വച്ച് പരമ്പരാഗതമായ ആചാരപ്രകാരം ആയിരുന്നു ദിവ്യയും ക്രിസും വിവാഹിതരായത്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം ആറുമാസത്തോളം ആയിട്ടും ഇവർക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ അവസാനിച്ചിട്ടില്ല. അടുത്തിടെ ഇരുവരും വിവാഹമോചിതരായെന്നും തല്ലി പിരിഞ്ഞുമൊക്കെയുള്ള കമന്റുകളും വന്നിരുന്നു. ഇപ്പോഴിതാ കൈരളി ടിവിക്ക് നൽകിയ പുതിയ അഭിമുഖത്തിൽ തങ്ങളുടെ ജീവിതത്തെപ്പറ്റി മനസ്സ് തുറക്കുകയാണ് ദിവ്യയും ക്രിസും.
” ഒരിക്കലും ഞാൻ ഇദ്ദേഹത്തിന് ചേരുന്ന ഭാര്യയല്ല എന്ന കമന്റുകൾ കഴിഞ്ഞ ദിവസവും വന്നു. അതെന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല” എന്ന് ദിവ്യ പറയുമ്പോൾ ” അത് തികച്ചും തെറ്റായ കാര്യമാണ്. കാരണം എനിക്ക് ചേരുന്ന വ്യക്തി ആരാണെന്ന് ഞാൻ തീരുമാനിക്കും. അല്ലാതെ ഒരു പണിയുമില്ലാതെ ഇരിക്കുന്ന കമന്റ് തൊഴിലാളി പറയുന്നത് വെച്ചിട്ട് എന്റെ ജീവിതം ജീവിക്കേണ്ട കാര്യം എനിക്കില്ല. സ്ത്രീകളിൽ നിന്നാണ് കൂടുതലും ഇത്തരം കമന്റുകൾ വരുന്നത്. അതും ഫേക്ക് ആണോ എന്ന് അറിയില്ല. എന്നിരുന്നാലും പ്രൊഫൈൽ ചെക്ക് ചെയ്തു നോക്കുമ്പോൾ അത് സ്ത്രീകൾ തന്നെയാണെന്ന് വ്യക്തമാണ്. ഫ്രസ്ട്രേഷൻ ലെവൽ കൂടുമ്പോൾ ആയിരിക്കും ഇത്തരം കമന്റുകളുമായി അവർ വരുന്നത് എന്ന് തോന്നുന്നു.
വിവരമില്ലാത്ത ആളുകൾ അവരുടെ വീട്ടിൽ കാണിക്കുന്നത് ആയിരിക്കും ഇവിടെയും കാണിച്ചിരിക്കുന്നത്” എന്നാണ് ക്രിസ് പറയുന്നത്. “ഏട്ടന്റെയും മോളുടെയും പേര് ചേർത്തും കഥകൾ പറയുന്നുണ്ട്. അതൊക്കെ ശരിക്കും വിഷമിപ്പിക്കുന്ന കാര്യങ്ങളാണ്. പറയുന്നവർ എന്തും പറഞ്ഞോട്ടെ അതിലൊന്നും എനിക്ക് കുഴപ്പമില്ല എന്നാണ് മോള് പറഞ്ഞത്” എന്ന് ദിവ്യ പറഞ്ഞു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *