റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഹാര്‍ദിക്കിനെ നോക്കണ്ട! കൂടുതല്‍ വിക്കറ്റ് നേടിയവരെ നോക്കൂ, അവിടെയുണ്ട്

മുംബൈ: ഐപിഎല്ലില്‍ 18-ാം സീസണില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ തന്റെതായ ഇടം കണ്ടെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ഹാര്‍ദിക് 11 വിക്കറ്റുമായി നാലാം സ്ഥാനത്തുണ്ട്. അതായത് 12 വിക്കറ്റോടെ ഒന്നാമതുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നൂര്‍ അഹമ്മദിന് താഴെ. യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കുല്‍ദീപ് യാദവിനും ചെന്നൈയുടെ ഖലീല്‍ അഹമ്മദിനും 11 വിക്കറ്റ് വീതമാണുള്ളത്. 

ഇത്രയും തന്നെ വിക്കറ്റുമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഷാര്‍ദുല്‍ താക്കൂര്‍ അഞ്ചാം സ്ഥാനത്തുണ്ട്. 10 വീതം വിക്കറ്റുള്ള വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ എന്നിവര്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. അതേസമയം, രാജസ്ഥാന്‍ റോയല്‍സിന്റെ ഒരു ബൗളര്‍ പോലും ആദ്യ 15 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം, റണ്‍വേട്ടക്കാരില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ നിക്കോളാസ് പുരാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് മത്സരങ്ങളില്‍ 357 റണ്‍സാണ് പുരാന്‍ നേടിയത്. 59.50 ശരാശരിയിലാണ് നേട്ടം. 

ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍ രണ്ടാമത്. ആറ് മത്സരങ്ങള്‍ കളിച്ച താരം 329 റണ്‍സ് നേടി. 54.83 ശരാശരി. ലക്നൗവിന്റെ മിച്ചല്‍ മാര്‍ഷ് മൂന്നാമത്. ആറ് മത്സരങ്ങളില്‍ 295 റണ്‍സാണ് മിച്ചല്‍ അടിച്ചെടുത്തത്. മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം 265 റണ്‍സാണ് സൂര്യ നേടിയത്. ഇന്നലെ ഹൈദരബാദിനെതിരെ നേടിയ 26 റണ്‍സാണ് സൂര്യയെ ആദ്യ അഞ്ചിലെത്താന്‍ സഹായിച്ചത്. പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍ (250) അഞ്ചാം സ്ഥാനത്തുണ്ട്. 

കാര്‍ലോ ആഞ്ചലോട്ടി റയല്‍ വിടുന്നു! കോപ്പ ഡെല്‍ റേ ഫൈനലിന് ശേഷം സ്ഥാനമൊഴിയും

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിരാട് കോലി (248) ആറാമതാണ്. ട്രാവിസ് ഹെഡ് ഏഴാം സ്ഥാനത്തുണ്ട്. 242 റണ്‍സാണ് ഹെഡിന്റെ സമ്പാദ്യം. ഡല്‍ഹിയുടെ കെ എല്‍ രാഹുല്‍ (238), രാജസ്ഥാന്റെ യശസ്വി ജയ്സ്വാള്‍ (233), അഭിഷേക് ശര്‍മ (232) എന്നിവര്‍ യഥാക്രമം എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ഏഴ് മത്സരങ്ങളില്‍ 224 റണ്‍സാണ് സഞ്ജുവിന്. മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മ (231) സഞ്ജുവിന് മുന്നിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ അജിന്‍ക്യ രഹാനെ (221) പതിമൂന്നാമത്.

By admin