ബജറ്റ് 70 കോടി, നേടിയത് 2000 കോടിയിലധികം, ആരുണ്ട് ആ വമ്പൻ ഹിറ്റിനെ മറികടക്കാൻ?

വൻ ഹൈപ്പോടെ എത്തുന്ന ചില ചിത്രങ്ങള്‍ വൻ പരാജയമാകാറുണ്ട്. ചിലത് പ്രതീക്ഷകള്‍ക്കപ്പുറം വൻ വിജയ ചിത്രമാകാറും ഉണ്ട്. അത്തരം ഒരു കഥയാണ് ദംഗലിന്റേത്. ബജറ്റ് വെറും 70 കോടി ആയിട്ടും ആഗോള ബോക്സ് ഓഫീസില്‍ 2000 കോടിയിലിധികം നേടി വമ്പൻ വിജയമായപ്പോള്‍ നായകൻ ആമിര്‍ ഖാനായിരുന്നു.

ബോക്സ് ഓഫീസ് കണക്കുകളാണ് ഒരു സിനിമയുടെ വിജയം നിര്‍ണയിക്കുന്നതില്‍ ഇന്ന് അളവുകോലാക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ എക്കാലത്തെയും വിജയ സിനിമകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ദംഗല്‍ തന്നെയാണ്. ഇന്ത്യയില്‍ നിന്ന് ആഗോളതലത്തില്‍ 2000 കോടി ക്ലബില്‍ എത്തിയത് ദംഗല്‍ മാത്രമാണ് എന്നത് വിജയത്തിന്റെ പ്രസക്‍തി വര്‍ദ്ധിപ്പിക്കുന്നു. ആകെ ബജറ്റ് വെറും 70 കോടി രൂപയായിരുന്നു എന്നത് ലാഭത്തിന്റെ വ്യാപ്‍തിയും വര്‍ദ്ധിപ്പിക്കുന്നു.

ദംഗല്‍ 2016 ഡിസംബര്‍ 23നാണ് ആദ്യം റിലീസ് ചെയ്യുന്നത്. അന്ന് ഇന്ത്യയില്‍  നിന്ന് 511.58 കോടി രൂപ നേടിയപ്പോള്‍ ആമിര്‍ ഖാൻ നായകനായ ദംഗല്‍ വിദേശത്ത് നിന്ന് 205 കോടിയാണ് നേടിയത്. 2017ല്‍ ചൈനയിലുമെത്തിയതോടെയാണ് ദംഗല്‍ വിസ്‍മയിപ്പിക്കുന്ന കളക്ഷൻ നേടുന്നത്. ചൈനയില്‍ നിന്ന് നേടിയത് 1231 കോടി രൂപയും 2018ലേക്കും ദംഗല്‍ എത്തിയപ്പോള്‍ വിദേശത്ത് നിന്ന് നേടിയ 12 കോടിയും ചേരുമ്പോള്‍ ആഗോള തലത്തില്‍ ആകെ കളക്ഷൻ 2,024 കോടി രൂപയായി.

സംവിധാനം നിതേഷ് തിവാരിയാണ്. നിര്‍മാണം ആമിര്‍ ഖാനും ചേര്‍ന്നായിരുന്നു. റിലീസിലെ തന്ത്രവും പ്രചരണത്തിലെ വൈവിധ്യവുമായിരുന്നു ചിത്രത്തിന് വമ്പൻ വിജയം നേടാൻ സഹായിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഒരു ഇന്ത്യൻ സിനിമയ്‍ക്ക് ദംഗലിനെ അങ്ങനങ്ങ് മറികടക്കാനായേക്കില്ല എന്നും കരുതുന്നു.

Read More: ഗെറ്റ് സെറ്റ് ബേബി ഇനി ഒടിടിയിലേക്ക്, എവിടെ കാണാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin