ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാര്‍. നടനെതിരെ നടപടി എടുക്കുമെന്നാണ് സുരേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരിക്കുന്നത്.
ഈ വ്യക്തി ലഹരി ഉപയോഗിക്കുന്നതായുള്ള ആരോപണം വ്യാപകമായി സിനിമാവൃത്തങ്ങള്‍ക്കിടയില്‍ തന്നെയുണ്ട്. സിനിമാ സെറ്റില്‍ ഒന്നോ രണ്ടോ അല്ല, പല അഭിനേതാക്കളും ടെക്ക്‌നീഷ്യന്മാരും ഇത്തരം ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഈ അടുത്ത് കാരവാന്‍ ഓണേഴ്‌സുമായി നടന്ന ഒരു മീറ്റിങ്ങില്‍ ഒരു കാരവാന്‍ ഓണര്‍ പറഞ്ഞത് പുക കാരണം കാരവാന്റെ ഉള്ളില്‍ കയറാന്‍ കഴിയുന്നില്ല എന്നാണ്. യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ശക്തമായ നടപടി ഈ സംഭവത്തില്‍ സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും ഉണ്ടാകണം.
നൂറ് ശതമാനം ഇയാളെ മാറ്റി നിര്‍ത്തും. ഈ നടനെതിരെ നടപടി എടുക്കും. അതില്‍ ഭയപ്പെടേണ്ടതില്ല എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. അതേസമയം, പുറത്തിറങ്ങാനിരിക്കുന്ന ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റില്‍ ആയിരുന്നു മോശം പെരുമാറ്റം. ഫിലിം ചേംബറിലും ‘അമ്മ’ സംഘടനയിലും നടി പരാതി നല്‍കിയിട്ടുണ്ട്.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. പിന്നീടാണ് നടി ഫിലിം ചേംബറിനും താരസംഘടനയായ ‘അമ്മ’യ്ക്കും പരാതി നല്‍കിയത്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg