നടുറോഡിൽ ഡാൻസ്, മനുഷ്യർക്കൊന്നും ബോധമില്ലേ എന്ന് സോഷ്യല്‍ മീഡിയ, വൈറലായി വീഡിയോ 

ഇത് റീലുകളുടെയും സോഷ്യൽ മീഡിയയുടേയും കാലമാണ്. അതിനാൽ തന്നെ എവിടെ നോക്കിയാലും വീഡിയോയും ചിത്രങ്ങളും ഒക്കെ എടുക്കുന്നവരെ കാണം. എന്നാൽ, ലൈക്കിനും ഷെയറിനും വ്യൂവിനും ഒക്കെ വേണ്ടി യാതൊരു പരിസരബോധം ഇല്ലാതെ റീലുകൾ എടുക്കുന്നവരും നമുക്ക് ചുറ്റും ഉണ്ട്. അതുപോലെയുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ, ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. 

പഞ്ചാബിലെ ലുധിയാനയിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനിൽ പറയുന്നത് ജിടി റോഡിലാണ് ഈ സംഭവം എന്നാണ്. വീഡിയോയിൽ രണ്ട് യുവതികൾ തിരക്കേറിയ ഒരു റോഡിൽ ഡാൻസ് കളിച്ചുകൊണ്ട് വീഡിയോ എടുക്കുന്നതാണ് കാണുന്നത്. 

അതിന് തൊട്ടടുത്ത് കൂടിയെല്ലാം വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഒരു ഓട്ടോയും അവിടെ നിർത്തിയിട്ടിരിക്കുന്നതായി കാണാം. വാഹനങ്ങളിലൂടെ അതുവഴി കടന്നു പോകുന്നവരെല്ലാം ഇരുവരും ഡാൻസ് ചെയ്യുന്നത് നോക്കുന്നതും വീഡിയോയിൽ കാണാം എന്നാൽ യുവതികൾ ഇതൊന്നും ​ഗൗനിക്കുന്നില്ല. 

വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടുകൂടി നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. യുവതികളെ വിമർശിച്ചു കൊണ്ടാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. 

ഇതുപോലെയുള്ള അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നേരത്തെ, പൂനെയിലെ സ്വർ​ഗേറ്റിൽ നിന്നുള്ള ഒരു വീഡിയോ ഇതുപോലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ആ വീഡിയോയിൽ കാണുന്നത് ഒരാൾ നടുറോഡിൽ പുഷ് അപ്പെടുക്കുന്നതാണ്. 

അയാളുടെ അടുത്തുകൂടി വാഹനങ്ങൾ പോകുന്നതും ചുറ്റുമുള്ള ആളുകൾ ഇയാളെ നോക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. എന്നാൽ, അയാൾ ഇതൊന്നും ​ഗൗനിക്കാതെ പുഷ് അപ്പ് എടുക്കുന്നതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും ആ വീഡിയോയിൽ കാണാമായിരുന്നു. 

 

By admin