ക‍ർശന പരിശോധന; ലൈസൻസില്ലാതെ വിൽപ്പനക്ക് വെച്ച 1300ലേറെ ഹെര്‍ബല്‍, കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

മസ്കറ്റ്: മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് വില്‍പ്പനയ്ക്ക് വെച്ച ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 

അതോറിറ്റിയുടെ മാര്‍ക്കറ്റ് റെഗുലേഷന്‍ ആന്‍ഡ് കൺട്രോൾ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്‍റാണ് ഇവ പിടിച്ചെടുത്തത്. പിടികൂടിയ ഉൽപ്പന്നങ്ങളില്‍ ക്രീ​മു​ക​ൾ, കാ​പ്സ്യൂ​ളു​ക​ൾ, ഔ​ഷ​ധ ചേ​രു​വ​ക​ൾ ചേ​ർ​ത്ത വി​വി​ധ ത​രം തേ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​യെ​ല്ലാം ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളോ അം​ഗീ​കാ​ര​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് വി​പ​ണ​നം ചെ​യ്തി​രു​ന്ന​ത്. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തും അ​പ​ക​ട​ക​ര​മാ​യേ​ക്കാ​വു​ന്ന​തു​മാ​യ ഉ​ൽപ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ജു​ഡീ​ഷ്യ​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ർ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

Read Also –  153 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയർന്ന വിമാനം ഉടൻ തിരിച്ചിറക്കി; എഞ്ചിനിൽ മുയൽ കുടുങ്ങി തീ പടർന്നു

By admin