ക്രിക്കറ്റ് താരങ്ങള്‍ എനിക്ക് നഗ്നചിത്രങ്ങള്‍ അയച്ചു’, വെളിപ്പെടുത്തലുമായി സഞ്ജയ് ബംഗാറിന്‍റെ ‘മകള്‍’ അനയ

മുംബൈ: ക്രിക്കറ്റ് താരങ്ങള്‍ തനിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ സ‌‌‌‌ഞ്ജയ് ബംഗാറിന്‍റെ മകള്‍ അനയ. കഴിഞ്ഞ വര്‍ഷമാണ് ബംഗാറിന്‍റെ മകനായിരുന്നു ആര്യൻ ഹോര്‍മോൺ റീപ്ലേസ്മെന്‍റ് തെറാപ്പിയിലൂടെയും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും അനയ ആയി മാറിയത്. അച്ഛന്‍റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ അനയ ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്.

അടുത്തിടെ ലല്ലന്‍ടോപ്പിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ക്രിക്കറ്റില്‍ നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തെക്കുറിച്ചും തനിക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും അനയ തുറന്നു പറഞ്ഞത്.  എന്തുകൊണ്ടാണ് ആര്യന്‍ അനയ ആയി മാറിയത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. എട്ട് ഒമ്പത് വയസുള്ളപ്പോള്‍ ഞാന്‍ അലമാരയില്‍ നിന്ന് അമ്മയുടെ വസ്ത്രങ്ങള്‍ എടുത്ത് ധരിച്ച് കണ്ണാടിയില്‍ നോക്കി എന്നെ തന്നെ നില്‍ക്കുമായിരുന്നു. അപ്പോഴെ എനിക്കറിയാമായിരുന്നു, ഞാനൊരു പെണ്‍കുട്ടിയാണെന്നും, എനിക്ക് പെൺകുട്ടി ആവണമെന്നും.

ഇന്നും കുറിപ്പ് വല്ലതുമുണ്ടോ; ബാറ്റിംഗിനിടെ അഭിഷേക് ശര്‍മയുടെ പോക്കറ്റില്‍ കൈയിട്ട് സൂര്യകുമാര്‍ യാദവ്

ഇന്നത്തെ പ്രശസ്തരായ യശസ്വി ജയ്സ്വാൾ, സര്‍ഫറാസ് ഖാന്‍, മുഷീര്‍ ഖാന്‍ എന്നിവർക്കെല്ലാം ഒപ്പം ഞാന്‍ ചെറുപ്പകാലത്ത് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. പക്ഷെ എന്‍റെ അച്ഛന്‍ അറിയപ്പെടുന്ന ക്രിക്കറ്റ് താരാമായിരുന്നതിനാല്‍ എന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ എനിക്കെപ്പോഴും ഒരു രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ട ആവശ്യമുണ്ടായിരുന്നു. ക്രിക്കറ്റ് ലോകത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചും പുരുഷമേധാവിത്വത്തെക്കുറിച്ചും ചെറുപ്പകാലത്ത് ക്രിക്കറ്റ് കളിക്കുന്ന കാലത്തെ എനിക്ക് മനസിലായി.

ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയായശേഷം ക്രിക്കറ്റ് ലോകത്തു നിന്നും പിന്തുണയും എതിര്‍പ്പും ഉണ്ടായിട്ടുണ്ട്. എന്തുതരം എതിര്‍പ്പെന്ന ചോദ്യത്തിന് മറുപടിയായാണ്, ക്രിക്കറ്റ് താരങ്ങള്‍ തനിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചുവെന്ന് അനയ വെളിപ്പെടുത്തിയത്. ചില താരങ്ങള്‍ എനിക്ക് ഇടക്കിടെ നഗ്ന ചിത്രങ്ങള്‍ അയക്കാറുണ്ടായിരുന്നു. മറ്റൊരാള്‍ എന്നെ വാക്കുകള്‍കൊണ്ട് അധിക്ഷേപിച്ചപ്പോള്‍ ഒരു വെറ്ററന്‍ താരം എന്‍റെ അടുത്തെത്തി നമുക്ക് കാറിലേക്ക് പോകാം, നിനക്കൊപ്പം എനിക്ക് കിടക്കണം എന്ന് പച്ചക്ക് പറഞ്ഞിട്ടുണ്ടെന്നും അനയ പറഞ്ഞു.

ബംഗാറിനെപ്പോലെ പ്രാദേശിക ക്ലബ്ബായ ഇസ്ലാം ജിംഖാനക്ക് വേണ്ടി കളിച്ചു തുടങ്ങിയ അനയ ലെസസ്റ്റര്‍ഷെയറിലെ ഹിന്‍ക്‌‌ലെ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയും കളിച്ചിട്ടുണ്ട്. 2023ല്‍ ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങള്‍ക്ക് വനിതാ ക്രിക്കറ്റില്‍ കളിക്കാനാവില്ലെന്ന് ഐസിസി വ്യക്തമാക്കിയതോടെ അനയക്ക് ക്രിക്കറ്റ് തുടരാനായില്ല. നിലവില്‍ മാഞ്ചസ്റ്ററില്‍ താമസിക്കുന്ന അനയ(മുമ്പ് ആര്യൻ) സോഷ്യല്‍ മീഡിയയിലും സജീവമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin