ഐപിഎല്‍ റണ്‍വേട്ടയില്‍ ആദ്യ അഞ്ചിലെത്തി സൂര്യകുമാര്‍! സഞ്ജുവിന് തിരിച്ചടി, ആദ്യ പത്തില്‍ നിന്ന് പുറത്ത്
മുംബൈ: ഐപിഎല്‍ 18-ാം സീസണിലെ റണ്‍വേട്ടക്കാരിലെ ആദ്യ പത്തില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരുടെ വരവോടെ സഞ്ജു 12-ാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. നേരത്തെ ഒമ്പതാം സ്ഥാനത്തായിരുന്നു സഞ്ജു. അതേസമയം, ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ നിക്കോളാസ് പുരാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് മത്സരങ്ങളില്‍ 357 റണ്‍സാണ് പുരാന്‍ നേടിയത്. 59.50 ശരാശരിയിലാണ് നേട്ടം.
ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍ രണ്ടാമത്. ആറ് മത്സരങ്ങള്‍ കളിച്ച താരം 329 റണ്‍സ് നേടി. 54.83 ശരാശരി. ലക്നൗവിന്റെ മിച്ചല്‍ മാര്‍ഷ് മൂന്നാമത്. ആറ് മത്സരങ്ങളില്‍ 295 റണ്‍സാണ് മിച്ചല്‍ അടിച്ചെടുത്തത്. മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം 265 റണ്‍സാണ് സൂര്യ നേടിയത്. ഇന്നലെ ഹൈദരബാദിനെതിരെ നേടിയ 26 റണ്‍സാണ് സൂര്യയെ ആദ്യ അഞ്ചിലെത്താന്‍ സഹായിച്ചത്. പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍ (250) അഞ്ചാം സ്ഥാനത്തുണ്ട്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിരാട് കോലി (248) ആറാമതാണ്. ട്രാവിസ് ഹെഡ് ഏഴാം സ്ഥാനത്തുണ്ട്. 242 റണ്‍സാണ് ഹെഡിന്റെ സമ്പാദ്യം. ഡല്‍ഹിയുടെ കെ എല്‍ രാഹുല്‍ (238), രാജസ്ഥാന്റെ യശസ്വി ജയ്സ്വാള്‍ (233), അഭിഷേക് ശര്‍മ (232) എന്നിവര്‍ യഥാക്രമം എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
പോയിന്റ് പട്ടികയില്‍ നേട്ടമുണ്ടാക്കി മുംബൈ ഇന്ത്യന്‍സ്! സഞ്ജുവിനേയും സംഘത്തേയും പിന്നിലാക്കി
മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മയ്ക്കും (231) പിന്നില്‍ 12-ാം സ്ഥാനത്താണ് സഞ്ജു. ഏഴ് മത്സരങ്ങളില്‍ 224 റണ്‍സാണ് സഞ്ജു നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ അജിന്‍ക്യ രഹാനെ (221) പതിമൂന്നാമത്.