‘എനിക്കും അവകാശപ്പെട്ടത്’ വിനേഷ് ഫോഗട്ടിന് ജോലിയും സാമ്പത്തികസഹായവും നൽകിയതിന് പിന്നാലെ സർക്കാരിനോട് പർവതാരോഹക

ചണ്ഡീഗഢ്: സർക്കാർ ജോലിവേണമെന്ന ആവശ്യവുമായി ഹരിയാന ഹിസാറിൽ നിന്നുള്ള പർവതാരോഹക രംഗത്ത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ എവറസ്റ്റ്-ലോട്ട്സെ വനിതാ പർവതാരോഹകയായ റീന ഭട്ടിയാണ് തനിക്ക് ലഭിച്ച അംഗീകാരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ ജോലിയും സാമ്പത്തിക സഹായവും വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് തന്റെ നേട്ടങ്ങൾ അംഗീകരിച്ച് ജോലി നൽകണമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയോട് റീന അഭ്യർത്ഥനയുമായി എത്തിയത്. ഹരിയാന സർക്കാർ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് നാല് കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭട്ടി മുഖ്യമന്ത്രിയോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയുൾപ്പെടെ ഇരുപതോളം കൊടുമുടികളാണ് റീന അഞ്ച് വർഷത്തിനിടെ കീഴടക്കി ചരിത്രം സൃഷ്ടിച്ചത്.     

‘ഞാൻ നിരവധി ദേശീയ റെക്കോർഡുകൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിന് ബഹുമതികൾ നേടിത്തരികയും ചെയ്തു. 2022 ഓഗസ്റ്റ് 15 ന് 24 മണിക്കൂറിനുള്ളിൽ ഇരുവശത്തുനിന്നും യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ് (പടിഞ്ഞാറ് 5,642 മീറ്ററും കിഴക്ക് – 5,621 മീറ്ററും) കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയായി ഞാൻ മാറി, അവിടെ ത്രിവർണ്ണ പതാക ഉയർത്തി. മാത്രമല്ല, കിർഗിസ്ഥാനിലെ സ്നോ ലെപ്പാർഡ് കൊടുമുടിയിൽ കയറുന്ന ആദ്യത്തെ ഇന്ത്യൻ വനിതയും ഞാനാണ്. സംസ്ഥാനത്തുടനീളമുള്ള പെൺമക്കളുടെ ക്ഷേമത്തിനായി നിങ്ങൾ പുരോഗമനപരമായ തീരുമാനങ്ങൾ എടുക്കുന്നതുപോലെ, എന്റെ സംഭാവനകളെയും നേട്ടങ്ങളെയും നിങ്ങൾ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ -റീന പറഞ്ഞു. 

മറ്റ് നിരവധി പർവതാരോഹകർക്ക് സർക്കാർ ഇതിനകം തന്നെ തൊഴിൽ അവസരങ്ങൾ നൽകി പിന്തുണ നൽകിയിട്ടുണ്ട്. ഇത് അവരുടെ മനോവീര്യം വർധിപ്പിക്കുന്നു. എന്റെ പോരാട്ടങ്ങളും സർക്കാർ അംഗീകരിക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കയറുക എന്നത് വളരെ അപകടകരമായ ഒരു ജോലിയാണ്, അവിടെ ഒരാളുടെ ജീവൻ അപകടത്തിലാകാം. മറ്റ് കായിക ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ ഉയർന്ന തലത്തിലുള്ള അപകടസാധ്യതയുണ്ട്. അതിനാൽ, മറ്റ് കായിക ഇനങ്ങളെ പോലെ തന്നെ ഈ മേഖലയിലെ നേട്ടങ്ങളെയും സർക്കാർ അതേ കാഴ്ചപ്പാടോടെ കാണുകയും ഉചിതമായ അംഗീകാരം നൽകുകയും വേണം’- റിനി കൂട്ടിച്ചേർത്തു.  

അതേസമയം ഹിസാറിലെ ബാലക് ഗ്രാമത്തിൽ നിന്നുള്ള ഒരു ചെറിയ പശ്ചാത്തലത്തിൽ നിന്ന് വരുന്ന മെക്കാനിക്കിന്റെ മകളാണ് റീന ഭട്ടി. 2017ൽ എംസിഎ പൂർത്തിയാക്കിയ ശേഷം ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് ഇവർ.    

24 വർഷം മുമ്പ് പേരക്കുട്ടിയെ കാത്ത് തുന്നിയ രണ്ട് കുപ്പായങ്ങൾ; ഇന്ന് ചിറകുവിരിച്ച് 78കാരിയുടെ ബേബിവെയർ സംരഭം

By admin