ആകെ 200 കോടി, കേരളത്തിലെ കളക്ഷനില്‍ ഗുഡ് ബാഡ് അഗ്ലി എത്ര നേടി?

അജിത് കുമാര്‍ നായകനായി വന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. ചിത്രം തമിഴ്‍നാട്ടില്‍ മാത്രമായി 100 കോടി ക്ലബിലെത്തിയിട്ടുണ്ട്. ഗുഡ് ബാഡ് അഗ്ലി 200 കോടിയിലധികം ആഗോളതലത്തില്‍ നേടിയിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ആദിക് രവിചന്ദറാണ് സംവിധാനം നിര്‍വഹിച്ച ചിത്രം കേരളത്തില്‍ നിന്ന് മാത്രമായി ഒരാഴ്‍ചയില്‍ 3.63 കോടി രൂപയാണ് നേടിയിരിക്കുന്നത്.

അജിത് കുമാറിന്റെ  ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

അജിത്ത് കുമാര്‍ നായകനായി മുമ്പ് വന്നത് വിടാമുയര്‍ച്ചിയാണ്. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 136 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളകിസിലൂടെയാണ് അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തിയത്. ഒടിടിയില്‍ മാര്‍ച്ച് മൂന്നിനാണ് എത്തിയത്. വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ വിടാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോളം ആയിരുന്നു. ഒടുവില്‍ അജിത്തിന്റെ വിടാമുയര്‍ച്ചി എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനാകുന്നില്ലെന്നും കളക്ഷൻ കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അജിത്ത് നായകനായതില്‍ വിടാമുയര്‍ച്ചിക്ക് മുമ്പ് വന്നത് തുനിവാണ്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. അജിത്തിന്റേതായി രണ്ട് വര്‍ഷം കഴിഞ്ഞാണ് സിനിമ എത്തിയത് എന്നതും വിഡാമുയര്‍ച്ചിയുടെ പ്രത്യേകതയാണ്.

Read More: ബജറ്റ് 70 കോടി, നേടിയത് 2000 കോടിയിലധികം, ആരുണ്ട് ആ വമ്പൻ ഹിറ്റിനെ മറികടക്കാൻ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin