ഹിറ്റടിക്കാൻ നാനി, ഒപ്പം ചേർന്ന് ദുൽഖറും; ‘ഹിറ്റ് 3’ മെയ് 1 മുതൽ തിയറ്ററുകളിൽ
തെലുങ്ക് താരം നാനിയുടെ ഏറ്റവും പുതിയ ചിത്രം ഹിറ്റ് 3 കേരളത്തിൽ വിതരണത്തിനെത്തിക്കാൻ ദുൽഖർ സൽമാൻ. താരത്തിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. മേയ് ഒന്നിന് ചിത്രം ആഗോള റിലീസായി എത്തും. നാനയുടെ കരിയറിലെ 32-ാമത് ചിത്രം കൂടിയാണ് ഹിറ്റ് 3.