സിബിഎസ്ഇ പരീക്ഷ ഫലം മെയ് അവസാനത്തിലോ? ആശങ്കയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും

തിരുവനന്തപുരം: കഴിഞ്ഞ വർഷം പത്ത്, പ്ലസ് ടു സിബിഎസ്ഇ ക്ലാസുകളിലെ പരീക്ഷ ഫലങ്ങൾ പ്രതീക്ഷിച്ച ദിവസത്തിന് ഒരാഴ്ച മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് ഞെട്ടിക്കുന്ന കാര്യമായിരുന്നു. മെയ് 20ന് വരുമെന്ന് പ്രതീക്ഷിച്ച പരീക്ഷ ഫലമാണ് ഒരാഴ്ച മുൻപ് മെയ് 13ന് എത്തിയത്. ഇതോടെ ഫലങ്ങളറിയുന്നതിന് വെബ്സൈറ്റുകളിൽ തിരക്ക് അനുഭവിക്കുകയും സ്കോർ കാർഡുകൾ ആക്സസ് ചെയ്യുന്നതിന് കാലതാമസം നേരിടുകയും ചെയ്തു. ഇത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷ ഫല പ്രഖ്യാപനം അടുക്കുന്നതോടെ വീണ്ടും കുട്ടികളും രക്ഷിതാക്കളും ആശങ്കയിലായിരിക്കുകയാണ്. 

2024-25 അധ്യയന വർഷത്തിൽ 42 ലക്ഷത്തോളം കുട്ടികളാണ് സിബിഎസ്ഇ പരീക്ഷ ഫലം കാത്തിരിക്കുന്നത്. ഫെബ്രുവരി 15 മുതൽ മാർച്ച് 18 വരെയാണ് പത്താം ക്ലാസ് പരീക്ഷകൾ നടത്തിയത്. അതേസമയം, പ്ലസ് ടു പരീക്ഷകൾ നടത്തിയത് ഫെബ്രുവരി 5 മുതൽ ഏപ്രിൽ നാലു വരെയാണ്. കഴിഞ്ഞ വർഷങ്ങളിലേത് പോലെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ഇത്തവണയും പരീക്ഷ ഫലം നേരത്തെ എത്തുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. 

സിബിഎസ്ഇ പരീക്ഷാ ഫലങ്ങൾ സാധാരണയായി മെയ് മാസം പകുതിയാകുമ്പോഴേക്കാണ് പ്രഖ്യാപിക്കുന്നത്. 2023ൽ മെയ് 12നായിരുന്നു ഫലങ്ങൾ പ്രഖ്യാപിച്ചത്. കോവിഡ് സാ​ഹചര്യങ്ങൾ കാരണം 2022ൽ ഏറെ വൈകി ജൂലൈ 22നാണ് പരീക്ഷ ഫലങ്ങൾ പുറത്തുവിട്ടത്. ഈ വർഷം വൃത്തങ്ങൾ അനുസരിച്ച് മെയ് അവസാന വാരത്തിലാകും റിസൾട്ടുകൾ പ്രഖ്യാപിക്കുകയെന്നാണ് വിവരങ്ങൾ. എങ്കിൽപോലും ഔദ്യോ​ഗിക തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. 

read more: ഇതാണ് മികച്ച കരിയർ ഓപ്ഷൻ, എഐ & ഡാറ്റ സയൻസ്, ഇന്ത്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇതാ

സിബിഎസ്ഇയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലങ്ങൾ അറിയാൻ കഴിയും. അതിനായി results.cbse.nic.in അല്ലെങ്കിൽ cbse.gov.in  സൈറ്റ് സന്ദർശിക്കുക. CBSE 10th result 2025 അല്ലെങ്കിൽ CBSE 12th result 2025 എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. റോൾ നമ്പർ, ജനന തീയതി, സെക്യൂരിറ്റി കോ‍ഡ് എന്നിവ നൽകി പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്യാൻ കഴിയും. ‍ഡിജിലോക്കർ വഴിയും സിബിഎസ്ഇ ഫലങ്ങൾ കാണാൻ കഴിയും. digilocker.gov.in എന്ന ലിങ്ക് സന്ദർശിച്ച് ക്ലാസ് സെലക്ട് ചെയ്യുക. സ്കൂൾ കോഡ്, റോൾ നമ്പർ, സ്കൂളിൽ നിന്നുള്ള 6 അക്ക പിൻ നമ്പർ എന്നിവ നൽകുക. അടുത്തത് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി വരുന്നതായിരിക്കും. അത് നൽകുമ്പോഴേക്കും അക്കൗണ്ട് ആക്ടിവേറ്റ് ആകുന്നതായിരിക്കും. ഇഷ്യൂഡ് ഡോക്യുമെന്റ്സ് എന്നതിൽ നിന്നും നിങ്ങളുടെ പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യാവുന്നതാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin