വീട്ടിൽ വളർത്താൻ പറ്റിയ 4 ഇനം വിദേശ നായകൾ ഇവയാണ്    

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നത് പ്രത്യേകം സന്തോഷം തരുന്ന കാര്യമാണ്. സ്നേഹമുള്ള മൃഗമാണ് നായകൾ. ഒരു നായ അരികിലുണ്ടാകുമ്പോഴുള്ള സന്തോഷത്തിന് തുല്യമായി മറ്റൊന്നുമില്ല. ഇവ വീടിനകം സ്നേഹം കൊണ്ട് നിറയ്ക്കും. സമ്മർദ്ദം കുറയ്ക്കാനും ആശ്വാസം നൽകാനുമൊക്കെ നായകൾക്ക് സാധിക്കും. നായകളെ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ വ്യത്യസ്തമായ ഈ ഇനങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. ഓരോ ഇനത്തിനും വ്യത്യസ്തമായ രീതിയിലാണ് പരിചരണം വേണ്ടി വരുന്നത്. നായകളെ വളർത്തേണ്ടത് എങ്ങനെയെന്ന് അറിഞ്ഞാലോ. 

ലാബ്രഡോർ 

ലാബ്രഡോർ റിട്രീവറുകൾ സ്നേഹമുള്ളതും ഓമനത്തവുമുള്ള  നായകളാണ്. ജനപ്രിയ നായകളുടെ പട്ടികയിൽ ലാബ്രഡോറും ഉൾപ്പെടുന്നു. മനുഷ്യരോട് വളരെയധികം ഇണങ്ങുന്ന മൃഗങ്ങളാണ് ലാബ്രഡോർ. ഇതിന്റെ ആയുർദൈർഖ്യം 10 മുതൽ 14 വർഷംവരെയാണ്. ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമാണിവ. 

ജർമ്മൻ ഷെപ്പേർഡ് 

ജർമ്മൻ ഷെപ്പേർഡ് ഇനം നായകൾക്ക് ചെന്നായയെപ്പോലെയുള്ള രൂപഭാവം ആണെങ്കിലും അവ സ്നേഹമുള്ളതും സൗമ്യവും മനുഷ്യർക്ക് സംരക്ഷണം നൽകുന്നവയുമാണ്. മികച്ച കാവൽ നായയാണ് ജർമ്മൻ ഷെപ്പേർഡ്. ഇതിന്റെ ആയുർദൈർഖ്യം 11 വർഷമാണ്. 

റോട്ട് വീലർ 

റോട്ട്‌വീലറുകൾ ശക്തരും, ആധിപത്യം പുലർത്തുന്നവരും, എന്നാൽ വളരെ വിശ്വസ്തരും, സൗഹൃദപരവുമായ നായ്ക്കളാണ്. അവയ്ക്ക് ചെറിയ രോമങ്ങളാണുള്ളത്. ഇടയ്ക്കിടെ രോമങ്ങൾ പൊഴിയാനും സാധ്യതയുണ്ട്. റോട്ട് വീലറിന്റെ ആയുർദൈർഖ്യം 8 മുതൽ 10 വർഷം വരെയാണ്. 

പോമറേനിയൻ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ചെറിയ ഇനം നായ ഇനങ്ങളിൽ ഒന്നാണ് പോമറേനിയൻ. വാത്സല്യവും സൗഹൃദപരമായ സ്വഭാവത്തിന് പേര് കേട്ടവയാണ് പോമറേനിയൻ ഇനങ്ങൾ. ഉയർന്ന ബുദ്ധിശക്തിയുള്ളവരാണ് ഈ ഇനം നായകൾ. ശരിയായ രീതിയിൽ പരിചരണവും ശ്രദ്ധയും കൊടുത്താൽ നിങ്ങൾക്കൊപ്പം വിശ്വസ്തനായി നിർത്താൻ സാധിക്കുന്ന ഒന്നാണ് പോമറേനിയൻ. 12 മുതൽ 16 വർഷം വരെയാണ് ഇതിന്റെ ആയുസ്സ് നിലനിക്കുന്നത്. 

വളർത്ത് നായകൾക്ക് കൊടുക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ ഇതാണ്

By admin