ലഹരി സിനിമയിൽ മാത്രമല്ല എല്ലായിടത്തുമുണ്ട്, തടയിടാൻ സംഘടനക്ക് കഴിയില്ല,ഓരോരുത്തരും തീരുമാനിക്കണം:ജോയ് മാത്യു

കോഴിക്കോട്: സിനിമ സെറ്റിലെ  ലഹരി ഉപോയോഗം സംബന്ധിച്ച് ഷൈന്‍ ടോം ചാക്കോക്കെതിരെ നടി വിൻസിയുടെ രേഖമൂലമുള്ള പരാതി കിട്ടിയിരുന്നുവെന്നും ഇന്നലെ യോഗം ചേർന്ന് മൂന്നാംഗ സമിതിയെ പരാതി പരിശോധിക്കാൻ നിയോഗിച്ചുവെന്നും അമ്മ അഡ് ഹോക്ക് കമ്മറ്റി അംഗം ജോയ് മാത്യു ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം നടപടി സ്വകീരിക്കും.നടന്ന കാര്യങ്ങളെ കുറിച്ച് ഷൈൻ ടോം ചാക്കോയോട് വിശദീകരണം തേടും.പരാതിക്കാരിയുടെ കൂടെയാണ് സംഘടന.പരാതി വളരെ ഗൗരവമായി എടുക്കുന്നു.ഷൈൻ ടോം ചാക്കോയുടെഭാഗം കൂടി കേട്ട ശേഷം തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു

ലഹരി സിനിമയിൽ മാത്രമല്ല എല്ലായിടതുമുണ്ട്.എല്ലാ മേഖലയിലും ലഹരി കേസുകൾ വർധിച്ചിട്ടുണ്ട്..ലഹരിയുടെ കാര്യത്തിൽ തടയിടാൻ ഒരു സംഘടനക്കും കഴിയില്ല.ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്.തൊഴിലിടങ്ങളിൽ എത്ര അച്ചടക്കം വേണമെന്ന് തൊഴിൽ ചെയ്യുന്നവർ തീരുമാനിക്കണം. നിയമം കൊണ്ട് നിരോധിക്കാൻ പറ്റുന്നില്ല.ഒരാളെ സിനിമയിൽ നിന്നും നിരോധിക്കുന്ന കീഴ് വഴക്കംഇപ്പോൾ ഇല്ല. ലഹരി ആരോപണങ്ങൾ ഉയരുന്ന ആളുകൾക്ക് എതിരെ എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്നും ജോയ് മാത്യു പറഞ്ഞു

By admin