മൈക്രോവേവിൽ ഭക്ഷണങ്ങൾ വേവിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം    

അടുക്കളയിൽ എളുപ്പത്തിൽ പാചകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് മൈക്രോവേവ്. മിനിറ്റുകൾക്കുള്ളിൽ എന്ത് ഭക്ഷണവും ഉണ്ടാക്കാൻ സാധിക്കും. എന്നാൽ മൈക്രോവേവ് നിങ്ങൾ ആദ്യമായാണ് ഉപയോഗിക്കുന്നതെങ്കിൽ ഈ തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ശരിയായ രീതിയിൽ മൈക്രോവേവ് ഉപയോഗിച്ചില്ലെങ്കിൽ ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ രുചിയെ വരെ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മൈക്രോവേവ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണം. അവ എന്തൊക്കെയാണെന്ന് അറിയാം. 

ഭക്ഷണം വേവിക്കുമ്പോൾ മൂടി വേണം  

എളുപ്പത്തിൽ വേവിച്ചെടുക്കാൻ വേണ്ടിയാണ് മൈക്രോവേവ് ഉപയോഗിക്കുന്നത്. അതേസമയം മൈക്രോവേവിൽ ഭക്ഷണങ്ങൾ മൂടിയില്ലാതെ പാകം ചെയ്യാൻ പാടില്ല. ഇത് നിങ്ങളുടെ ഭക്ഷണത്തിനെ ഡ്രൈയാക്കാനും രുചി നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. അതിനാൽ തന്നെ മൈക്രോവേവിൽ എപ്പോഴും ഭക്ഷണങ്ങൾ അടച്ച് വേവിക്കുന്നതാണ് നല്ലത്. 

പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം 

എല്ലാ പാത്രങ്ങളും മൈക്രോവേവിൽ ഉപയോഗിക്കാൻ സാധിക്കില്ല. പ്രത്യേകിച്ചും പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് പാത്രത്തിൽ മൈക്രോവേവ് സേഫ് എന്ന ലേബലുണ്ടെങ്കിൽ മാത്രം പ്ലാസ്റ്റിക് പാത്രം പാചകത്തിനായി ഉപയോഗിക്കാം. 

ചൂട് കൂട്ടിവയ്ക്കുന്ന രീതി 

എല്ലാ ഭക്ഷണ സാധനങ്ങൾക്കും അധികമായി ചൂടിന്റെ ആവശ്യം വരുന്നില്ല. അതിനാൽ തന്നെ ഭക്ഷണങ്ങളുടെ സ്വഭാവം മനസിലാക്കി മാത്രം ചൂട് കൂട്ടാം. ചില ഭക്ഷണങ്ങൾ രണ്ടാമതും വേവിക്കുമ്പോൾ ചൂട് കൂടി ഭക്ഷണം കേടുവരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ എപ്പോഴും ചെറിയ രീതിയിൽ ചൂട് സെറ്റ് ചെയ്ത് ഭക്ഷണങ്ങൾ പാകം ചെയ്യാൻ ശ്രദ്ധിക്കണം.

ഫ്രിഡ്ജ് പ്രവർത്തിപ്പിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണേ

By admin