മെഹുൽ ചോക്സി ബൽജിയത്തിന്‍റെ തടവിൽ തന്നെ, അറസ്റ്റ് ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമെന്നും വിദേശകാര്യമന്ത്രാലയം
ദില്ലി: മെഹുൽ ചോക്സിയെ ബൽജിയം അറസ്റ്റു ചെയ്തത് ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമായിരുന്നു എന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. മെഹുൽ ചോക്സി നിലവിൽ തടവിലാണെന്നാണ് ബൽജിയം അറിയിച്ചതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സവാൾ അറിയിച്ചു. ചോക്സിയെ വിട്ടുകിട്ടുന്നതിനുള്ള നിയമനടപടികൾ തുടങ്ങിയതായും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള വിമാന സർവ്വീസ് പുനസ്ഥാപിക്കുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. പ്രധാനമന്ത്രിക്കും പ്രസിഡൻറ് ഷി ജിൻപിങിനും ഇടയിൽ നടന്ന ചർച്ചയിൽ ഇക്കാര്യം ഉയർന്നിരുന്നെന്നും രൺധീർ ജയ്സ്വാൾ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം