നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ്. പുലർച്ചെ മൂന്ന് മണിക്ക് തന്നോട് വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടെന്നും സാധനം ഇല്ലാതെ മൂഡ് വരില്ലെന്നുമാണ് ഭാസി പറഞ്ഞതെന്നും നിർമാതാവ് ഹസീബ് മലബാർ വെളിപ്പെടുത്തി.
രാവിലെ ഇവൻ ലോക്കേഷനിൽ വരില്ല, ഇവന് മൂഡ് കിട്ടണമെങ്കിൽ ഈ സാധനം വേണം. ഞാൻ ചുമതൽ ഏൽപ്പിച്ചിരുന്ന പയ്യനെ വിളിച്ചാണ് പുലർച്ചെ മൂന്ന് മണിയായപ്പോൾ വലിക്കാൻ സാധനം വേണമെന്ന് ആവശ്യപ്പെട്ടത്. എവിടുന്നെങ്കിലും ഒപിച്ചു താ. എനിക്ക് ഇപ്പോൾ കിട്ടാൻ മാർഗമില്ല എന്നൊക്കെ പറഞ്ഞു. കോഴിക്കോടായിരുന്നു ലോക്കേഷൻ.
നമുക്ക് കോടതിയിൽ കാണാം എന്ന ചിത്രത്തിന്റെ നിർമാതാവാണ് ഹസീബ്. മുടക്കിയ പണം വെള്ളത്തിലാകാതിരിക്കാനാണ് പരാതി നൽകാതിരുന്നതെന്നും ഹസീബ് വ്യക്തമാക്കി.
പിന്നെ ഈ സാധനം ലോക്കേഷനിൽ ഇവന് കിട്ടുന്നുണ്ടായിരുന്നു. കാരവാനിൽ ഇവന്റെ ജോലി ഇതുതന്നെയായിരുന്നു. കാരവാനിൽ കയറിയാൽ ആശാന് ഒരു പുകയെടുക്കണം. അതിനകത്ത് ആരെയും അടുപ്പിക്കില്ല. പൊലീസിനെ അറിയിച്ചാൽ ആ സ്പോട്ടിൽ പിടിച്ചാൽ അല്ലെ നടക്കുകയുള്ളു. അവന്റെ സ്വഭാവം അറിയാത്ത നിരവധി പ്രൊഡ്യൂസർമാർ ഡേറ്റും ചോദിച്ച് ഇവന്റെ പുറകെ നടപ്പുണ്ട്— ഹസീബ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg