പ്രതിഷേധത്തിന് പുല്ലുവില, നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്‍റെ പേര് തന്നെ നൽകും: പാലക്കാട് നഗരസഭ
പാലക്കാട്:എന്തൊക്കെ സംഘർഷം നടന്നാലും നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് തന്നെ നൽകുമെന്ന് പാലക്കാട് നഗരസഭ വ്യക്തമാക്കി,ഭിന്ന ശേഷിക്കാർക്ക് ഉപകാര പ്രദമാകുന്ന പദ്ധതി ഇല്ലാതാക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം . രാഹുൽ മാങ്കൂട്ടത്തിൽ MLA ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയെന്ന ആരോപണം ശരിയല്ലെന്നും നഗരസഭ വൈസ് ചെയർമാൻ അഡ്വ ഇ.കൃഷ്ണദാസ് പറഞ്ഞു.അതിനിടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ പാലക്കാട് എസ്പി സമവായ ചർച്ചയ്ക്ക് സർവകക്ഷി യോഗം വിളിക്കും.
നഗരസഭയിലെ ഭിന്നശേഷി നൈപുണി കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതുമായി ബന്ധപ്പെട്ട്പാലക്കാട് നഗരത്തിൽ ഇന്നലെ നടന്നത് 4 പ്രതിഷേധങൾ . രാവിലെ രാഹുൽ മാങ്കൂട്ടത്തിൽ MLA യുടെഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബി ജെ പി ജനറൽ സെക്രട്ടറി നടത്തിയ ഭീഷണി പ്രസംഗമാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. തുടർന്ന് വൈകീട്ട് BJP ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സന്ദീപ് വാര്യർ ഉൾപ്പെടെ നേതാക്കൾക്ക് പരുകേറ്റു.സമാന്തരമായി ബിജെപിയുടെ പ്രതിഷേധം. അതിനിടെ സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ന്നു.ഇതിൽ പ്രതിഷേധിച്ച് രാഹുൽ മാങ്കൂടത്തിലിൻ്റെ നേതൃത്വത്തിൽ സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് ASP നേരിട്ടെത്തി ചർച്ച നടത്തി. ഉത്തരവാദികളായവർക്കെതിരെ കേസെടുക്കുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.
അതെസമയം പാലക്കാട് സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ബിജെപി സംസ്ഥന കമ്മിറ്റിഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.