പൊലിസിനെ കണ്ടപ്പോൾ ഒന്ന് പരുങ്ങി, മുബാറകിനെ വട്ടമിട്ട് പരിശോധിച്ചപ്പോൾ കണ്ടത് പ്ലാസ്റ്റിക് കവർ, ഉള്ളിൽ ഹെറോയിൻ

മാന്നാർ: ചില്ലറ വിൽപ്പനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അതിഥി തൊഴിലാളി പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മാൾട കുറ്റു ബംഗൻജ സ്വദേശി മുബാറക് അലി (38) യെയാണ് മാന്നാർ പൊലിസും ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. മാന്നാർ പന്നായി പാലത്തിന് സമീപം സംശയാസ്പദമായി കണ്ട മുബാറക് അലിയെ പരിശോധിച്ചപ്പോൾ ആണ് വിൽപ്പനക്കായി ചെറിയ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് ഗ്രാം ഹെറോയിൻ കണ്ടെത്തിയത്.

ജില്ലാ ഡാൻസാഫ് ടീം, മാന്നാർ പൊലീസ് ഇൻസ്പെക്ടർ രജീഷ് കുമാർ, ഡി എസ് ഐ അഭിറാം സി എസ് പ്രൊബേഷൻ എസ് ഐ ജോബിൻ, വനിതാ എ എസ് ഐ തുളസിഭായി, സി പി ഒ മാരായ ഹരിപ്രസാദ്, മുഹമ്മദ് റിയാസ്, ഹോംഗാർഡ് ഹരികുമാർ എം വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികുടിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin