പവന്‍ കല്ല്യാണ്‍ ആരാധകര്‍ കലിപ്പില്‍: പുതിയ ചിത്രത്തിന്‍റെ റിലീസ് വീണ്ടും മാറ്റി

ഹൈദരാബാദ്: പവൻ കല്യാണിന്റെ ഏറെ നാളായി കാത്തിരിക്കുന്ന ബിഗ് ബജറ്റ് പ്രോജക്ട് ‘ഹരി ഹര വീര മല്ലു’വിന്റെ റിലീസ് വീണ്ടും മാറ്റവച്ചതായി റിപ്പോർട്ടുകൾ. ഇതില്‍ ആരാധകര്‍ ആശങ്കയിലാണ്. അഞ്ച് വർഷത്തിലേറെയായി ചിത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

പുതിയ റിലീസ് മാറ്റിവയ്ക്കൽ സോഷ്യൽ മീഡിയയിൽ പവന്‍ ആരാധകര്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭീമല നായിക് എന്ന ചിത്രത്തിന് ശേഷം പവന്‍ കല്ല്യാണ്‍ ചിത്രത്തിനായി നീണ്ട കാത്തിരിപ്പിലാണ് പവര്‍ സ്റ്റാര്‍ ആരാധകര്‍.

ഹരി ഹര വീര മല്ലു 2025 മെയ് 9 ന് റിലീസ് ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, 123 തെലുങ്ക് റിപ്പോർട്ട് അനുസരിച്ച്, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളുടെ വലിയൊരു ഭാഗം അപൂർണ്ണമായതിനാൽ ചിത്രത്തിന്റെ റിലീസ് തീയതി കൂടുതൽ വൈകും എന്നാണ് വിവരം.

കൂടാതെ രാഷ്ട്രീയ തിരക്കുകള്‍ കാരണവും, ആരോഗ്യ പ്രശ്നങ്ങളുമാല്‍ ചിത്രത്തിലെ ചില സുപ്രധാന രംഗങ്ങള്‍ ഇതുവരെ ചിത്രീകരിച്ചിട്ടില്ല എന്നും വിവരമുണ്ട്.

2025 മെയ് 30 നായിരിക്കും ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി എന്നും വിവരമുണ്ട്. എന്നാല്‍ ചിത്രം എന്തുകൊണ്ട് വൈകുന്ന എന്നതില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

നിധി അഗർവാൾ നായികയായി എത്തുന്ന ഈ ചരിത്ര ആക്ഷൻ ഡ്രാമയിൽ ബോബി ഡിയോൾ, നോറ ഫത്തേഹി, നർഗീസ് ഫക്രി, സത്യരാജ് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. നിർമ്മാതാവ് എ.ദയാകർ റാവുവും എ.എം.രത്‌നവും നിര്‍മ്മിക്കുന്ന ചിത്രം പവന്‍ കല്ല്യാണിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ്. 

ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ; എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ധീരം’ പുതിയ പോസ്റ്റർ

ഹിന്ദിയോട് എതിര്‍പ്പെങ്കില്‍ തമിഴ് പടം ഡബ്ബ് ചെയ്ത് ഹിന്ദിയില്‍ ഇറക്കുന്നത് എന്തിന്?: പവന്‍ കല്ല്യാണ്‍

By admin