നെല്ല് സംഭരണത്തിലെ മെല്ലെപ്പോക്ക്; സപ്ലൈക്കോക്കെതിരെ സിപിഎം അനുകൂല കർഷക സംഘടനയുടെ പ്രസ്താവന
പാലക്കാട്: നെല്ല് സംഭരണത്തിലെ മെല്ലെപ്പോക്കിൽ സപ്ലൈക്കോക്കെതിരെ സി.പി.എം അനുകൂല കർഷക സംഘടന രംഗത്ത്. കർഷകസംഘം പാലക്കാട് ജില്ലാ കമ്മറ്റിയാണ് ഇന്ന് യോഗം ചേർന്ന് പ്രസ്താവനയിറക്കിയത്. കർഷക സംഘം ജില്ലാ പ്രസിഡന്റും എംഎൽഎയുമായ കെ.ഡി പ്രസേനന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
പരിഹാരം ഉടനില്ലെങ്കിൽ സപ്ലൈകോയിലേക്ക് സമരം നടത്തുമെന്ന് പ്രസ്താവന മുന്നറിയിപ്പ് നൽകുന്നു. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ സപ്ലൈകോ നെല്ല് സംഭരണം വൈകിപ്പിക്കുന്നുവെന്നും നെല്ല് നൽകിയ കർഷകർക്ക് പണം നൽകാൻ തയാറാവുന്നില്ലെന്നും പ്രസ്താവനയിൽ ആരോപണമുണ്ട്.