നീണ്ട ആസൂത്രണം, ജയിലിൽ നിന്നിറങ്ങിയ ഉടൻ നടപ്പാക്കി; ജിം സന്തോഷിനെ കൊന്നത് ക്വട്ടേഷനെന്ന് മുഖ്യപ്രതി അലുവ അതുൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ കൊലപ്പെടുത്തിയത് ഓച്ചിറ സ്വദേശിയായ പങ്കജ് മേനോന്റെ ക്വട്ടേഷൻ പ്രകാരമാണെന്ന് മുഖ്യപ്രതി അലുവ അതുൽ. ഏറെ നാളത്തെ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്നും അതുൽ മൊഴി നൽകി. പങ്കജും അതുലും അടക്കം 13 പേരാണ് കേസിൽ ഇതുവരെ പൊലീസിന്ഫെ പിടിയിലായത്.
കരുനാഗപ്പള്ളിയിൽ വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ഓച്ചിറ സ്വദേശിയായ അലുവ അതുൽ. തമിഴ്നാട് തിരുവള്ളൂരിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്നലെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഓച്ചിറ സ്വദേശിയായ പങ്കജ് മേനോന്റെ ക്വട്ടേഷൻ പ്രകാരമാണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്ന് അതുൽ പൊലീസിനോട് പറഞ്ഞു. ഇതിന് വേണ്ടി ഏറെ നാൾ ആസൂത്രണവും നടത്തി.
നേരത്തെ പങ്കജിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിൽ ആയിരുന്ന സന്തോഷ് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ കൃത്യം നടപ്പിലാക്കിയെന്നാണ് അതുലിന്റെ മൊഴി. മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍ എത്തി ജിം സന്തോഷിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയ്. അറംഗ സംഘം കാറില്‍ എത്തി സന്തോഷിനെ വെട്ടിയും അടിച്ചും സ്ഫോടക വസ്തു എറിഞ്ഞും ലപ്പെടുത്തുകയായിരുന്നു. അലുവ അതുൽ, രാജീവ്, ഹരി, സോനു, പ്യാരി, സാമുവൽ എന്നിവരായിരുന്നു കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരും പങ്കജും ഉൾപ്പടെ കേസിൽ ഇതുവരെ 13 പ്രതികളാണ് പിടിയിലായത്.