നിങ്ങളുടെ വളർത്തുനായകൾക്ക് ആവശ്യത്തിനുള്ള പ്രോട്ടീൻ ലഭിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വീട്ടിൽ വളർത്ത് മൃഗങ്ങളുണ്ടെങ്കിൽ പലർക്കും അതൊരു വലിയ ആശ്വാസമാണ്. പൂച്ചകളും നായകളും തുടങ്ങി പലതരം മൃഗങ്ങളെ നമ്മൾ വീട്ടിൽ വളർത്താറുണ്ട്. എന്നാൽ എന്തിനെ വളർത്തിയാലും അതിനൊക്കെയും വളർത്താൻ ഒരാൾ വേണം. ശരിയായ രീതിയിലുള്ള പരിചരണവും കൃത്യമായ ഭക്ഷണ രീതികളും പിന്തുടർന്നാൽ മാത്രമേ വളർത്ത് മൃഗങ്ങൾ ആരോഗ്യകരമായി ഇരിക്കൂ. പ്രത്യേകിച്ചും നായകൾക്ക് നല്ല രീതിയിലുള്ള പ്രോട്ടീൻ അത്യാവശ്യമാണ്. 

എന്തുകൊണ്ടാണ് നായകൾക്ക് പ്രോട്ടീൻ പ്രധാനമാകുന്നത്?

1. ശക്തമായ പേശികൾ ഉണ്ടാവുന്നതിന്: എപ്പോഴും സജീവമായി നടക്കുന്ന നായകൾക്കും വളർന്ന് വരുന്ന നായകുട്ടികൾക്കും ശക്തിയുള്ള പേശികൾ വികസിപ്പിക്കുന്നതിന് പ്രോട്ടീൻ അത്യാവശ്യമാണ്. 

2. കോശങ്ങൾ മെച്ചപ്പെടുത്താൻ: ആരോഗ്യകരമായ ചർമ്മത്തിനും  മുറിവുകൾ ഉണങ്ങുവാനും തേയ്മാനങ്ങൾ സംഭവിക്കാതിരിക്കാനും മൃഗങ്ങളുടെ ശരീരത്തിൽ ആവശ്യത്തിനുള്ള പ്രോട്ടീൻ ഉണ്ടായിരിക്കണം. 

3. ഊർജ്ജം വർധിപ്പിക്കാൻ: പതിവായി പ്രോട്ടീൻ കഴിക്കുന്നത് സുസ്ഥിരമായ ഊർജ്ജം നൽകുന്നു. ഇത് നിങ്ങളുടെ നായയെ ദിവസം മുഴുവനും ഉന്മേഷത്തോടെ നിലനിർത്താൻ സഹായിക്കും.

4. ആരോഗ്യത്തെ നിലനിർത്തുന്നു: നായയുടെ രോമം മെച്ചപ്പെടുത്തുന്നത് മുതൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് വരെ പ്രോട്ടീൻ അത്യാവശ്യമായ ഒന്നാണ്.             

എത്രത്തോളം പ്രോട്ടീനാണ് നായകൾക്ക് ലഭിക്കേണ്ടത്?

1. ഓരോ നായയുടെയും ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് എത്രത്തോളം പ്രോട്ടീനാണ് ആവശ്യമുള്ളതെന്ന് മനസ്സിലാക്കേണ്ടത്. 

2. എപ്പോഴും സജീവമായി നടക്കുന്ന നായകൾക്ക് കൂടുതൽ പ്രോട്ടീൻ ആവശ്യമായി വരുന്നു. എന്നാൽ പ്രായം കൂടിയതോ അധികം സജീവമല്ലാത്തതോ ആയ നായകൾക്ക് വളരെ കുറച്ച് പ്രോട്ടീൻ മാത്രമേ ആവശ്യമായി വരുന്നുള്ളൂ.

3. കൂടുതൽ പ്രോട്ടീൻ കഴിക്കുമ്പോൾ അതിനനുസരിച്ചുള്ള വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇതുമൂലം നായയ്ക്ക് അമിത ഭാരം ഉണ്ടാകാൻ കാരണമാകും. 

4. ആവശ്യമെങ്കിൽ മൃഗ ഡോക്ടറെ സമീപിച്ച് എത്രത്തോളം പ്രോട്ടീനാണ് നായക്ക് നൽകേണ്ടതെന്ന് ചോദിച്ച് മനസിലാക്കാവുന്നതാണ്. 

പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഇതാണ് 

മാംസം: കോഴി, മത്സ്യം, കുഞ്ഞാട്ടിന്റെ മാംസം, മുട്ട എന്നിവയിൽ 
ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

ദഹന ശേഷിയുള്ള ഭക്ഷണങ്ങൾ: ആഗിരണം ചെയ്യാൻ എളുപ്പമുള്ള പ്രോട്ടീനുകൾ നിങ്ങളുടെ വളർത്തുമൃഗത്തിന് കൂടുതൽ പോഷകപ്രദമായിരിക്കും.  

അമിനോ ആസിഡുകൾ: പേശികളുടെ നല്ല വളർച്ചയ്ക്കും, ഊർജ്ജത്തിനും, പൂർണമായ ആരോഗ്യത്തിനും സന്തുലിതമായ അളവിൽ അമിനോ ആസിഡ് അത്യാവശ്യമാണ്. 

സോയ, ഗോതമ്പ്: സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീനുകൾ ഒഴിവാക്കാം. സോയ, ഗോതമ്പ് മാവ് എന്നിവ നായകൾക്ക് കൊടുക്കാതിരിക്കുന്നതാണ് നല്ലത്. 

വീട്ടിൽ വളർത്താൻ പറ്റിയ 4 ഇനം വിദേശ നായകൾ ഇവയാണ്

By admin