നടി വിൻസി വെളിപ്പെടുത്തിയ നടനാര്? വിരങ്ങൾ ശേഖരിക്കാൻ എക്സൈസും പൊലീസും, ഇൻ്റലിജൻസ് അന്വേഷണം തുടങ്ങി,കേസെടുക്കും
കൊച്ചി: സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച സഹതാരത്തെ കുറിച്ച് വെളിപ്പെടുത്തിയ നടി വിൻസി അലോഷ്യസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ എക്സൈസ്. കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർ നടപടിയുണ്ടാകുമെന്നാണ് എക്സൈസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നടിയുടെ വെളിപ്പെടുത്തലിനെ പറ്റി സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങി. വിൻസിയിൽ നിന്ന് പരാതി വാങ്ങി കേസ് എടുക്കാൻ പൊലീസും ശ്രമം തുടങ്ങി. ഉന്നത ഉദ്യോഗസ്ഥർ വിൻസിയുമായി സംസാരിക്കുമെന്നാണ് സൂചന.
പാലക്കാട് സംഘർഷം; നടപടി കടുപ്പിച്ച് പൊലീസ്, ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു