തീയേറ്ററിലെ വന്‍ വിജയത്തിന് ശേഷം എമ്പുരാന്‍ ഒടിടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: മലയാളത്തിലെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രം അതിന്‍റെ തീയറ്റര്‍ റണ്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 250 കോടിയിലേറെയാണ് ചിത്രം തീയറ്ററുകളില്‍ നിന്നും ഗ്രോസ് കളക്ഷന്‍ നേടിയത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്പുരാനാണ്.
ചിത്രം ഇറങ്ങിയ സമയത്ത് അതിലെ ഉള്ളടക്കം വിവാദമായിരുന്നു. ചിത്രത്തിനെതിരെ ഒരു വിഭാഗം നടത്തിയ എതിര്‍പ്പ് ശക്തമായതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്‍റെ ചിത്രം റീ എഡിറ്റ് ചെയ്തിരുന്നു. 22 ഓളം മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയെന്നാണ് വിവരം. ചിത്രത്തിലെ വില്ലന്‍റെ പേര് അടക്കം മാറ്റിയിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദര്‍ശനത്തിന് എത്തുന്നത്. ഏപ്രില്‍ 24നാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം.
ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.
‘എമ്പുരാന് 250 ആണോ 100 കോടിയാണോന്ന് അറിയില്ല’; നിർമാതാവിന് എത്ര കിട്ടും ? തിയറ്ററുടമ സുരേഷ് ഷേണായ്
എമ്പുരാന്‍ ഒടിടിയില്‍ എത്തുമ്പോള്‍ ഫുള്‍ കട്ടോ, റീ എഡിറ്റ് പതിപ്പോ?: എഡിറ്റര്‍ പറയുന്നു