കരൾ രോഗത്തെത്തുടർന്ന് സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ. വിഷ്ണുപ്രസാദിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നുമാണ് സുഹൃത്തുക്കൾ അറിയിക്കുന്നത്.
വിഷ്ണു പ്രസാദിന്റെ മകൾ താരത്തിന് കരൾ ദാനം ചെയ്യാൻ തയാറായിട്ടുണ്ട്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നൽകി. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളിൽ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാൻ ഒരുങ്ങുകയാണെന്ന് ആത്മ.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നടനാണ് വിഷ്ണു പ്രസാദ്https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
Entertainment news
eveningkerala news
eveningnews malayalam
FASHION & LIFESTYLE
LATEST NEWS
LOCAL NEWS
MOVIE
vishnu-prasad
കേരളം
ദേശീയം
വാര്‍ത്ത