എല്ലാമുപേക്ഷിച്ച് ഇന്ത്യയിലെത്തി, ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന്; ഡാനിഷ് യുവതിയുടെ പോസ്റ്റ് 

ഒരു പ്ലാനും ഇല്ലാതെയാണ് ആസ്ട്രിഡ് എസ്മെറാൾഡ എന്ന ഡാനിഷ് യുവതി കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയത്. എന്നാൽ, താൻ തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇന്ത്യയിലെത്തി ഇവിടെ താമസിക്കുക എന്നത് എന്നാണ് ഇപ്പോൾ അവൾ പറയുന്നത്. 

10 മാസങ്ങൾക്ക് മുമ്പാണ് ആസ്ട്രിഡ് എസ്മെറാൾഡ ഇന്ത്യയിൽ എത്തിയത്. തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് ഇന്ത്യയിലെ ജീവിതത്തെ കുറിച്ച് അവൾ വെളിപ്പെടുത്തിയിരിക്കുന്നത്. അതിൽ എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിൽ ജീവിക്കാൻ വന്നതിനെ കുറിച്ചും കോപ്പൻഹേഗൻ വിടാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും എസ്മെറാൾഡ തുറന്നു പറയുന്നു. 

ചരിത്രം കൊണ്ടും ആധുനികങ്ങളായ കണ്ടുപിടിത്തങ്ങൾ കൊണ്ടും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന ന​ഗരമാണ് കോപ്പൻഹേ​ഗൻ. എന്നാൽ, ആ ന​ഗരം തന്നെ മടുപ്പിച്ച് തുടങ്ങിയിരുന്നു എന്നാണ് എസ്മെറാൾഡ പറയുന്നത്. 

‘എനിക്ക് ഒരു മാറ്റം ആവശ്യമായിരുന്നു. കോപ്പൻഹേഗനിൽ എനിക്കായി ഒന്നും ബാക്കിയില്ലെന്ന് തോന്നി. എനിക്ക് എന്റെ ജോലിയും എന്റെ അപ്പാർട്ട്മെന്റും എന്റെ സുഹൃത്തുക്കളെയും ഒക്കെ വലിയ ഇഷ്ടമായിരുന്നു. എന്നാൽ, ആ നഗരം എനിക്ക് വളരെ മടുത്തിരുന്നു’ എന്നാണ് അവൾ പറഞ്ഞത്. 

വേനൽക്കാലം മാത്രമാണ് അവിടെ ഭം​ഗിയുള്ളത്. ബാക്കി കാലങ്ങളിലെല്ലാം എല്ലാവരും വേനൽക്കാലത്തെ കാത്തിരിക്കുകയാണ് ചെയ്യാറ് എന്നും അവൾ പറയുന്നു. അങ്ങനെയാണ് അവിടെയുള്ള എല്ലാം ഉപേക്ഷിച്ച്, എല്ലാം വിറ്റ് അവൾ ഇന്ത്യയിലേക്ക് വരുന്നത്. 

ഇന്ത്യ തന്റെ കണ്ണ് തുറപ്പിച്ചു എന്നാണ് അവൾ പറയുന്നത്. ഇന്ത്യയിൽ താൻ ജീവിച്ചിരിക്കുന്നതായി തോന്നുന്നു. ഇന്ത്യയിലെ ജനങ്ങളെയും പ്രകൃതിയേയും ജീവിതവും എല്ലാം തനിക്ക് ഇഷ്ടമാണ് എന്നും അവൾ പറയുന്നുണ്ട്. ഒരുമാസം കൂടി താൻ ഇവിടെയുണ്ടാവും. അതിന് ശേഷം യൂറോപ്പിലേക്ക് പോകും. പിന്നെയും ഇങ്ങോട്ട് തന്നെ മടങ്ങിവരും എന്നും അവൾ പറയുന്നു. 

നോയ്ഡ‍യിൽ വാടക 64,000, ഇപ്പോൾ ഈ ന​ഗരത്തിൽ അതിന്റെ പകുതി പോലും ഇല്ല, ശ്രദ്ധേയമായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin