എക്സിൽ പോസ്റ്റുമായി നടി ലക്ഷ്മി മഞ്ജു ‘എന്റെ നമ്പറും അവരുടെ കയ്യിലുണ്ട്, ഇൻസ്റ്റ നോക്കരുത്, ആരോ ഹാക്ക് ചെയ്തു’

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടി ലക്ഷ്മി മഞ്ജു. പ്രശസ്ത തെലുങ്ക് താരമാണ് ഇൻസ്റ്റഗ്രാമിൽ വിവിധ പോസ്റ്റുകൾ വന്നതിന് പിന്നാലെ എക്സിൽ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ നിന്ന് നിരവധി പേര്‍ക്ക് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളും ലഭിച്ചു.

ഇൻസ്റ്റ സ്റ്റോറികളിൽ ചില ഫോട്ടോളും പ്രത്യക്ഷപ്പെട്ടിരുന്നു. നിരവധി ആളുകളോട് പണം കടം ചോദിച്ചുള്ള മെസേജുകളെത്തുന്ന വിവരങ്ങൾ അറിഞ്ഞതോടെയാണ് നടി എക്സിൽ വിവരം അറിയിച്ചത്. ഇതിനൊപ്പം തന്റെ മൊബൈൽ നമ്പറും ഹാക്കര്‍മാര്‍ക്ക് ലഭിച്ചെന്ന് നടി വ്യക്തമാക്കി.

എന്റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടു. എന്റെ സ്റ്റോറികൾ എൻഗേജ് ചെയ്യരുത്. എനിക്ക് പണം വേണമെങ്കിൽ ഞാൻ നേരിട്ട് ചോദിക്കും. അത് സോഷ്യൽ മീഡിയയിൽ ആകില്ല. എല്ലാം ശരിയായാൽ ഞാൻ ട്വിറ്ററിൽ അറിയിക്കാം. എന്റെ ഫോൺ നമ്പറും അവര്‍ക്ക് ലഭിച്ചു. ഇത് ഭയപ്പെടുത്തുന്നതാണ് എന്നും അവര്‍ വാട്സാപ്പ് സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin