എകെ ബാലന്‍ വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവി; പിണറായിക്ക് വേണ്ടിവഴിയില്‍ നിന്ന് കുരയ്ക്കുന്ന അടിമ; നക്കാപ്പിച്ച കിട്ടുമ്പോള്‍ മാറിക്കിടന്ന് ഉറങ്ങിക്കോളും; ആക്ഷേപിച്ച് കെ സുധാകരന്‍
മുന്‍മന്ത്രി എ കെ ബാലന്‍ വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവിയായിമാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎമ്മിന്റെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരില്‍ നായ മോങ്ങുന്നത് പോലെ മോങ്ങിയ ബാലന്റെ ചിത്രം രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാന്‍ ബാലന്‍ നടത്തുന്ന പെടാപ്പാട് ഒരു പഴയകാല സുഹൃത്ത് എന്ന നിലയില്‍ ഞാന്‍ തിരിച്ചറിയുന്നുവെന്ന് കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവിയായി മുന്‍മന്ത്രി എ കെ ബാലന്‍ മാറിയത് ദയനീയമായ കാഴ്ചയാണ്. സിപിഎമ്മിന്റെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരില്‍ നായ മോങ്ങുന്നത് പോലെ മോങ്ങിയ ബാലന്റെ ചിത്രം രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്.
പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാന്‍ ബാലന്‍ നടത്തുന്ന പെടാപ്പാട് ഒരു പഴയകാല സുഹൃത്ത് എന്ന നിലയില്‍ ഞാന്‍ തിരിച്ചറിയുന്നു. പക്ഷേ ആ സ്ഥാനമോഹം കെ സുധാകരന്റെ ചിലവില്‍ വേണ്ട എന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മിപ്പിക്കുന്നു.
പിണറായി വിജയന്റെ മകള്‍ അഴിമതി കേസില്‍ പെടുമ്പോഴും പിണറായി വിജയന്റെ സംഘപരിവാര്‍ ബന്ധം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുമ്പോഴും ആദ്യം ഓടിയെത്തി ന്യായീകരിച്ച് പിച്ചും പേയും പുലമ്പി വിഷയം മാറ്റുന്ന ലക്ഷണമൊത്ത അടിമയാണ് ഇപ്പോള്‍ ബാലന്‍.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന് മന്ത്രിപദവികള്‍ വരെ എത്തിയത് സ്വന്തം കഴിവുകൊണ്ടല്ല, പിണറായിയുടെ ഔദാര്യം കൊണ്ടാണെന്ന് കരുതി സ്വയം അധഃപതിക്കുകയാണ് ബാലന്‍.

കെ സുധാകരന്‍ ആരാണെന്നും പിണറായി വിജയന്‍ എന്തായിരുന്നു എന്നും ബ്രണ്ണന്‍ കോളേജിലെ ചുവരുകള്‍ക്കും ‘കോണിപ്പടികള്‍ക്കും ‘ മാത്രമല്ല രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള സര്‍വലോക മലയാളികള്‍ക്കും അറിയാം. സുധാകരന്റെയോ അന്നത്തെ കെഎസ്യു നേതാക്കളുടെയോ നിഴലില്‍ പോലും നേര്‍ക്കുനേര്‍ നില്‍ക്കാനുള്ള ധൈര്യം വിജയനോ ബാലനോ കൂട്ടുകക്ഷികള്‍ക്കോ ഉണ്ടായിരുന്നില്ല എന്നത് ആ കോളേജിന്റെ ചരിത്രമാണ്. ഈ പ്രായത്തില്‍ പഴയ വീരസ്യങ്ങള്‍ വിളമ്പുന്ന ബാലിശമായ പ്രവൃത്തികളില്‍ താല്പര്യമില്ലാത്തതുകൊണ്ട് ബാലന്റെ തീവ്രത കൂടിയ ജല്പനങ്ങള്‍ക്ക് പുല്ലുവില കൊടുത്തുകൊണ്ട് അവഗണിക്കുന്നു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *