4 സെക്കന്‍റില്‍ 7 അടി?; ഫാസ്റ്റ് ടാഗില്‍ കാശില്ലാത്തതിന് ടോൾ ബൂത്ത് ജീവനക്കാരനെ അടിച്ച് യുവതി, വീഡിയോ വൈറല്‍
വിശാലമായ രാജ്യത്തെ റോഡ് മാര്‍ഗ്ഗം ബന്ധിപ്പിക്കുന്നതിനായി നിരവധി ദേശീയപാതകളാണ് രാജ്യത്തെങ്ങുമുള്ളത്. അടുത്തകാലത്തായി പുതുതായി പണി കഴിപ്പിച്ചതും പഴയതുമായ നിരവധി ദേശീയ പാതകളുണ്ട്. ഏതാണ്ട് 35,000 കിലോമീറ്റര്‍ ദൂരം നാല് വരി ദേശീയപാതയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാത, 4,112 കിലോമീറ്റര്‍ ദൂരം വരുന്ന എന്‍എച്ച് 44 ആണ്. ഈ ദേശീയപാതകളില്‍ മിക്കതും സ്വകാര്യപങ്കാളിത്തത്തോടെ നിർമ്മിച്ചവയാണ്. അതിനാല്‍ തന്നെ പല ദേശീയപാതകളിലൂടെ പോകുന്നതിനും നിരവധി ടോണ്‍ബൂത്തുകൾ കടന്ന് പോകേണ്ടതുണ്ട്. ഇവിടെയെല്ലാം നിശ്ചിത പണം അടയ്ക്കുകയും വേണം. ഈ ചുങ്കപ്പിരിവ് പലപ്പോഴും സംഘർഷത്തിലേക്ക് നീങ്ങുന്നു. അത്തരമൊരു സംഘർഷത്തിനിടെ ഒരു യുവതി ടോൾബൂത്ത് ജീവനക്കാരനെ അടിക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു.
തന്‍റെ വാഹനത്തിന് കടന്ന് പോകാന്‍ ആവശ്യമായ പണം ഫാസ്റ്റ് ടാഗില്‍ ഇല്ലെന്ന് പറഞ്ഞ ടോണ്‍ ബുത്ത് ജീവനക്കാരെ അയാളുടെ കാബിനില്‍ കയറിയ യുവതി അടിക്കുന്ന സിസിടിവി വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ടോണ്‍ബൂത്ത് ജീവനക്കാരന്‍ ജോലി ചെയ്തു കൊണ്ടിരിക്കെ പെട്ടെന്ന് മുറിയിലേക്ക് കയറിവന്ന ഒരു യുവതി ഇയാളെ അടിക്കുന്നത് കാണാം. അപ്രതീക്ഷിത അടിയില്‍ അമ്പരന്ന് പോയ ജീവനക്കാരന്‍ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുമ്പോൾ യുവതി ഇയാളുടെ കോളറിന് പിടിച്ച് വലിക്കുകയും നിരവധി തവണ അടിക്കുകയും ചെയ്യുന്നു. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ഖർ കേ കലേഷ് എന്ന എക്സ് പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. യുപി ഹാപൂരിലെ ചിജാർസി ടോൾ പ്ലാസയിൽ നിന്നുള്ളതാണ് വീഡിയോ.
Read More: ടോയ്‍ലറ്റ് പേപ്പറിൽ രാജിക്കത്ത്; ജീവനക്കാരന്‍റെ കാരണം പങ്കുവച്ച് കമ്പനി ഡയറക്ടർ, കുറിപ്പ് വൈറല്‍
Kalesh b/w a Lady and a Toll-Staff (A woman entered inside the toll booth and slapped the toll worker seven times in four seconds, Hapur UP)
pic.twitter.com/D6RiFkHNVE— Ghar Ke Kalesh (@gharkekalesh) April 14, 2025
Watch Video: ‘വിമാനത്തിനുള്ളിൽ ഓക്സിജൻ ലഭിക്കുക മൂന്ന് പേർക്ക് മാത്രം’; ക്യാബിൻ ക്രൂവിന്‍റെ സുരക്ഷാ മുന്നറിയിപ്പ് വൈറല്‍
ഗാസിയാബാദില്‍ നിന്നും വരികയായിരുന്ന സ്ത്രീ ഫാസ്റ്റ് ടാഗില്‍ ആവശ്യത്തിന് പണമില്ലെന്ന് പറഞ്ഞതിന്‍റെ പേരില്‍ ജീവനക്കാരനെ അക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ‘4 സെക്കന്‍റില്‍ 7 അടി? ഇത്രയും വലിയ ആക്ഷന്‍ സിനിമകളില്‍ പോലും കാണില്ല’ ഒരു കാഴ്ചക്കാരന്‍ എഴുതി. ‘അല്ല, ഇതാണോ ഇപ്പോഴത്തെ ടോണ്‍ പേയ്മെന്‍റ് രീതി’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ ജീവനക്കാരന്‍റെ സുരക്ഷയെ കളിയാക്കിക്കൊണ്ട് ചോദിച്ചത്. ‘അവരൊരു സ്ത്രീയായത് കാരണം എന്തും ചെയ്യാമെന്നാണോ? ഇത് കുറച്ച് കൂടിപ്പോയി.’ മറ്റൊരു കാഴ്ചക്കാരനെഴുതി. മറ്റ് ചിലര്‍ യുവതിക്ക് നേരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
Watch Video: ‘മങ്കി ഡസ്റ്റ്’ എന്ന ലഹരി ഉപയോഗിച്ചു, പിന്നാലെ നഗ്നനായി ഓടി വീടിന് തീയിട്ടു, ലഹരി ഇറങ്ങിയപ്പോൾ ഭവന രഹിതന്‍ !