12 മണിക്കൂറിനുള്ളിൽ അക്രമ സംഭവങ്ങളിൽ ഗുജറാത്തിൽ കൊല്ലപ്പെട്ടത് 5 പേർ

അഹമ്മദാബാദ്: 12 മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ. ആൾക്കൂട്ട ആക്രമണത്തിലാണ് അഞ്ച് പേർ കൊല്ലപ്പെട്ടത്. അഹമ്മദാബാദിലും രാജ്കോട്ടിലുമായാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. അഹമ്മദാബാദിലെ ജുഹാപുര മേഖലയിൽ തകർക്കപ്പെട്ട കാറിനുള്ളിൽ കണ്ടെത്തിയ മധ്യവയ്സ്കന്റെ തലയിൽ ആക്രമണത്തിൽ ആഴമേറിയ മുറിവ് സംഭവിച്ചിരുന്നു.

കാറിന്റെ വിൻഡ് ഷീൽഡ് അടക്കമുള്ളവ തല്ലി തകർത്തനിലിയിലാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെയാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസ് വീഡിയോഗ്രാഫർ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മേഖലയിലെ സിസിടിവി അടക്കമുള്ളവയെ ചുറ്റിപ്പറ്റി നടന്ന അക്രമത്തിലാണ് ആൾക്കൂട്ട മർദ്ദനത്തിലാണ് 44കാരൻ കൊല്ലപ്പെട്ടതെന്ന വ്യക്തമായത്.

ഈ സംഭവത്തിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് 220 കിലോമീറ്റർ പശ്ചിമ മേഖലയിൽ 3കാരൻ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. ട്രാഫിക് സിഗ്നലിൽ മറ്റൊരു വാഹനത്തിൽ ബസ് ഇടിപ്പിച്ച ഡ്രൈവർ ആണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബസ് ഇടിച്ച് നാലോളം പേർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ജനക്കൂട്ടം ബസ് ഡ്രൈവർക്കെതിരെ തിരിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin