സൂപ്പര്‍ ഓവറിൽ രാജസ്ഥാനെ മലര്‍ത്തിയടിച്ച് ഡൽഹി; 2 പന്തുകൾ ബാക്കിയാക്കി ആവേശ ജയം
ദില്ലി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ 2 പന്തുകൾ ബാക്കി നിർത്തി ഡൽഹി വിജയലക്ഷ്യം മറികടന്നു. സൂപ്പര്‍ ഓവറിൽ 12 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്ക് വേണ്ടി കെ.എൽ രാഹുൽ 7 റൺസുമായും ട്രിസ്റ്റൻ സ്റ്റബ്സ് 6 റൺസുമായും പുറത്താകാതെ നിന്നു.